എഡിറ്റര്‍
എഡിറ്റര്‍
തൊഴിലാളികള്‍ക്ക് 6 മാസമായി ശമ്പളമില്ല: ലേബര്‍ ഓഫീസിന്റെ നിര്‍ദേശം കമ്പനി അവഗണിക്കുന്നു
എഡിറ്റര്‍
Monday 28th December 2015 2:44pm

ministry-of-labour

ജിദ്ദ:ലേബര്‍ ഓഫീസ് നിന്ന് നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും ജീവനക്കാരുടെ കുടിശ്ശിക നല്‍കുന്നതില്‍ സൗദിയിലെ കമ്പനി വീഴ്ചവരുത്തിയതായി തൊഴിലാളികള്‍ ആരോപിച്ചു.

കമ്പനിക്കെതിരായി തൊഴിലാളികള്‍ അടുത്തിടെയാണ് ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ആറുമായി ഈ കമ്പനി തൊഴിലാളികള്‍ ശമ്പളം നല്‍കുന്നില്ല. 7 ലക്ഷം സൗദി റിയാലോളം ശമ്പള ഇനത്തില്‍ മാത്രം കമ്പനി കുടിശ്ശിക വരുത്തിയിട്ടുള്ളതായി തൊഴിലാളികള്‍ ആരോപിക്കുന്നു.

കമ്പനിയിലെ 34 തൊഴിലാളികളാണ് കമ്പനിക്കെതിരെ ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയത്. ശമ്പളം കിട്ടാത്ത സാഹചര്യത്തില്‍ മിക്ക തൊഴിലാളികളും സ്‌പോര്‍ണര്‍ഷിപ്പ് മാറുകയോ അല്ലെങ്കില്‍ സ്വദേശത്തേക്ക് മടങ്ങിപ്പോകുകയോ ആണ് ചെയ്യുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

ദീര്‍ഘകാലമായി ശമ്പളം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ചില തൊഴിലാളികള്‍ സ്വമേധയാ അവിടെ നിന്നും വിട്ടുപോകുകയും ചിലരെ നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയും ചെയ്തിരുന്നതായി ഒരു തൊഴിലാളി അവകാശപ്പെടുന്നു.

2014 പകുതി മുതല്‍ കൃത്യമായി ശമ്പളം ലഭിക്കാറില്ല. വിഷയത്തില്‍ ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയപ്പോള്‍ ഉടന്‍ തന്നെ ശമ്പലക്കുടിശിക തന്നു തീര്‍ക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ അതില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല.

കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നോ അവരെ ശിക്ഷിക്കണമെന്നോ തങ്ങള്‍ ആവശ്യപ്പെടുന്നില്ല. ഞങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കണം. ഇതുമാത്രമാണ് തങ്ങളുടെ ആവശ്യമെന്നും തൊഴിലാളികള്‍ വ്യക്തമാക്കുന്നു.

Advertisement