എഡിറ്റര്‍
എഡിറ്റര്‍
പിണറായിക്ക് അഭിവാദ്യവുമായി ജെ.എസ്.എസിന്റെ ഫ്‌ളക്‌സ് ബോര്‍ഡ്
എഡിറ്റര്‍
Saturday 23rd November 2013 12:55pm

pinarayi-vijayan-580-406

കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അഭിവാദ്യവുമായി യു.ഡി.എഫ് ഘടകകക്ഷിയായ ജെ.എസ്.എസ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. കൊല്ലം ജില്ലയിലെ ചിന്നക്കടയിലാണ് ഫഌക്‌സ് സ്ഥാപിച്ചിരിക്കുന്നത്.

അഴിമതിയുടെ കറ പുരളാത്ത പകരക്കാരനില്ലാത്ത അമരക്കാരന്‍ സ: പിണറായി വിജയന് വിപ്ലവാഭിവാദ്യങ്ങള്‍  എന്നാണ് ബോര്‍ഡിലുള്ളത്. ജെ.എസ്.എസ് ഇരവിപുരം മണ്ഡലം കമ്മറ്റിയുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

ലാവലിന്‍ കേസില്‍ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയ പിണറായിക്ക് സ്വീകരണച്ചടങ്ങ് സംഘടിപ്പിക്കുന്ന പ്രസ് ക്ലബ് മൈതാനത്താണിത് സ്ഥാപിച്ചിരിക്കുന്നത്.

എന്നാല്‍ തങ്ങളുടെ അറിവോടെയല്ല ഇതെന്ന് ജെ.എസ്.എസ് ജില്ലാ കമ്മറ്റി പ്രതികരിച്ചു.

Advertisement