എഡിറ്റര്‍
എഡിറ്റര്‍
ജെ.എസ്.എസ് പിളര്‍പ്പ്: നേതാക്കള്‍ പ്രതികരിക്കുന്നു…
എഡിറ്റര്‍
Sunday 26th January 2014 11:49am

jss-22

‘ഗൗരിയമ്മയ്ക്ക് പോകണമെങ്കില്‍ പോകാം. പ്രശ്‌ന പരിഹാര ചര്‍ച്ചയ്ക്ക് യു.ഡി.എഫില്ല’ – രമേശ് ചെന്നിത്തല

‘യു.ഡി.എഫിനൊപ്പം നില്‍ക്കുന്നവരെ തങ്ങള്‍ സംരക്ഷിക്കും’ – പി.പി തങ്കച്ചന്‍

‘ഗൗരിയമ്മ സി.പി.ഐ.എമ്മില്‍ ചേര്‍ന്നാലും സി.പി.ഐ.എമ്മിന് വലിയ ഗുണമൊന്നുമുണ്ടാവില്ല’ – വെള്ളാപ്പള്ളി നടേശന്‍

‘ജെ.എസ്.എസ് പിളര്‍പ്പിനും സി.എം.പി പിളര്‍പ്പിനുമെല്ലാം കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ’ – ബാലകൃഷ്ണപിള്ള

‘സ്വന്തമായി അഭിപ്രായങ്ങള്‍ ഉള്ളവരെ ഗൗരിയമ്മ ഭീഷണിപ്പെടുത്തുന്നു’ – എ.എന്‍ രാജന്‍ ബാബു

‘യു.ഡി.എഫിനു വേണ്ടി ഗൗരിയമ്മ എന്താണ് ചെയ്തത്? 2006ല്‍ ഗൗരിയമ്മ തോറ്റത് യു.ഡി.എഫിന്റെ കുറ്റമല്ല. അവര്‍ക്കെതിരെ അന്നു വന്ന പ്രാദേശിക വികാരമാണ് അന്ന് അവരെ തോല്‍വിയിലേക്ക് നയിച്ചത്’- കെ.കെ ഷാജു

‘യു.ഡി.എഫിനെ എല്ലാക്കാലത്തും പിന്തുണച്ചു പോന്നിട്ടുള്ളവരാണ് രാജന്‍ ബാബുവും കെ.കെ ഷാജുവുമെല്ലാം. അതിനാല്‍ തന്നെ അവരുടെ തീരുമാനത്തെ അംഗീകരിക്കേണ്ടതുണ്ട്. ഷാജുവിനെ പോലെയുള്ള ചെറുപ്പക്കാര്‍ അധികാര സ്ഥാനത്തേക്ക് വരുന്നതില്‍ ഗൗരിയമ്മ പലപ്പോഴും പാരയായിട്ടുണ്ട്’ – പി.സി ജോര്‍ജ്

Advertisement