കൊല്ലം: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച അഞ്ചുസീറ്റും വേണമെന്ന നിലപാടില്‍ ജെ.എസ്.എസ് ഉറച്ചുനില്‍ക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ വ്യക്തമാക്കി. നിലവിലുള്ള മണ്ഡലങ്ങള്‍ തന്നെ ആവശ്യപ്പെടണോയെന്നു പിന്നീട് തീരുമാനിക്കുമെന്നും അവര്‍ അറിയിച്ചു.

ജെ.എസ്.എസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസുകാര്‍ റിബലായി മത്സരിക്കാന്‍ പാടില്ല. താന്‍ മത്സരിക്കണോയെന്നു തീരുമാനിക്കേണ്ടതു പാര്‍ട്ടി നേതൃത്വമാണെന്നും ഗൗരിയമ്മ പറഞ്ഞു.

കോണ്‍ഗ്രസുമായാണ് അഭിപ്രായവ്യത്യാസമുള്ളത്. ജെ.എസ്.എസിന്റെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്ന് ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ആവശ്യപ്പെടും. ഐക്യമാണെങ്കില്‍ എല്ലാ തരത്തിലും ഐക്യമായിരിക്കുമെന്നും അവര്‍ പറഞ്ഞു.