തിരുവനന്തപുരം: ജെ.എസ്.എസ് -കോണ്‍ഗ്രസ് സീറ്റുവിഭജനത്തില്‍ ധാരണയായില്ല. കയ്പമംഗലത്തിന് പകരം തിരുവനന്തപുരമോ ചാത്തന്നൂരോ കോടുങ്ങല്ലൂരോ വേണമെന്നായിരുന്നു ജെ.എസ്.എസിന്റെ ആവശ്യം. എന്നാല്‍ ഇത് നടക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്.

നാലു സീറ്റെന്ന കോണ്‍ഗ്രസിന്റെ നിര്‍ദേശം അംഗീകരിക്കാമെന്ന് കഴിഞ്ഞ ദിവസം ജെ.എസ്.എസ് തീരുമാനമെടുത്തിരുന്നു. എന്നാല്‍ കയ്പമംഗലത്തിന് പകരം മറ്റൊരു സീറ്റുവേണമെന്ന് ആവശ്യപ്പെടാന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു. കൊടുങ്ങല്ലൂരിന് പകരം കയ്പമംഗലം നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയത്.