കൊച്ചി: കോണ്‍ഗ്രസിനെതിരെ ശക്തമായ ആരോപണവുമായി ജെ.എസ്.എസ്. യു.ഡി.എഫില്‍ ഐക്യമില്ലെന്ന് ജെ.എസ്.എസ് നേതാവ് ഗൗരിയമ്മ ആരോപിച്ചു. അഞ്ചു സീറ്റുകള്‍ വേണമെന്ന കാര്യത്തില്‍ ജെ.എസ്.എസ് വിട്ടുവീഴ്ച ചെയ്യില്ല. റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജെ.എസ്.എസിനെ തോല്‍പ്പിക്കാമെന്ന അജണ്ട വേണ്ടെന്നും ഇക്കാര്യം നാളെ യു.ഡി.എഫ് നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു. ജെ.എസ്.എസ് ഇപ്പോഴും യുഡിഎഫില്‍ തന്നെയാണെന്നും ഗൗരിയമ്മ വ്യക്തമാക്കി.

മുന്നണിയില്‍ അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ലെന്ന് നേരത്തെ തന്ന ഗൗരിയമ്മ പരാതി ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ്സിനെ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ വീണ്ടും ജെ.എസ്.എസ് പരാതിപ്പെടുന്നത്.

വി.എസ് പ്രതിച്ഛായ ഗുണം ചെയ്യും: ആര്‍.എസ്.പി

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ പ്രതിച്ഛായ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്ന് ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി വി.പി രാമകൃഷ്ണപ്പിള്ള. ഭരണ നേട്ടംസര്‍ക്കാറിന് തുണയാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ഒരു സീറ്റ് വേണം. കൊല്ലം, ഹരിപ്പാട് സീറ്റുകള്‍ തിരികെ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖരെ ഉയര്‍ത്തിക്കാട്ടില്ല: വൈക്കം വിശ്വന്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്‍.ഡി.എഫ് പ്രമുഖരെ ഉയര്‍ത്തിക്കാണിക്കുന്ന ശൈലി സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വി.എസിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ മൂലമല്ല, പാര്‍ട്ടി നിലപാട് അങ്ങിനെയായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.