Categories

ദയാനിധിമാരനെ ജെ.പി.സി ചോദ്യം ചെയ്യും

ചെന്നൈ: സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ടെലികോം മന്ത്രി ദയാനിധിമാരനെ ജെ.പി.സി ചോദ്യം ചെയ്യും. മുന്‍ ടെലികോം മന്ത്രിമാരെയും ട്രായിയുടെ മുന്‍ ചെയര്‍മാന്‍മാരെയും ചോദ്യം ചെയ്യുമെന്ന് ജെ.പി.സി വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇവര്‍ക്കെല്ലാം കത്ത് നല്‍കുമെന്നും ജെ.പി.സി അറിയിച്ചു.

അതേസമയം, മാരന്റെ കാലത്തെ ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ടെലികോം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജെ.പി.സി അധ്യക്ഷന്‍ പി.സി ചാക്കോ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് ആരെയൊക്ക് ചോദ്യം ചെയ്യണമെന്നുള്ളത് അടുത്ത ജെ.പി.സി യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2ജി ലൈസന്‍സ് അനുവദിച്ചുനല്‍കുന്നതില്‍ മാരന്‍ മനപൂര്‍വ്വം കാലതാമസമുണ്ടാക്കിയെന്ന് അടുത്തിടെ തെഹല്‍ക മാസികയില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. എയര്‍സെല്‍ പ്രമോട്ടറായ മാര്‍ക്‌സിസിനെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഇതിനുപ്രത്യുപകരമായി മാരന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ഗ്രൂപ്പ് എന്ന കമ്പനിക്ക് 600 കോടി രൂപ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ ടെലികോം മന്ത്രി എ.രാജ, എം.പി കനിമൊഴി എന്നിവര്‍ക്കു പിന്നാലെ സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് വിവാദച്ചുഴിയിലകപ്പെടുന്ന മൂന്നാമത്തെ ഡി.എം.കെ നേതാവാണ് മാരന്‍. ജസ്റ്റിസ് ശിവരാജ് പാട്ടീല്‍ റിപ്പോര്‍ട്ടില്‍ മാരന്റെ ടെലികോംമന്ത്രി സ്ഥാനം ചോദ്യം ചെയ്തിരുന്നു. നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് അദ്ദേഹത്തിന് ടെലികോംമന്ത്രി സ്ഥാനം നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.