കണ്ണൂര്‍: 2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രിയുടെ ഓഫിസിലേക്കുള്ള കത്തു തയാറാക്കിയ അന്നത്തെ ധനമന്ത്രാലയത്തിലെ സെക്രട്ടറിയെ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) വിളിച്ചു വരുത്തുമെന്ന് അധ്യക്ഷന്‍ പി.സി. ചാക്കോ പറഞ്ഞു. ഈ മാസം 12നു ഹാജരാവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്നത്തെ ധനമന്ത്രിയെ വിളിച്ചു വരുത്താന്‍ തീരുമാനിച്ചിട്ടില്ല. മുന്‍ ടെലികോം മന്ത്രിമാരെയും വിളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജെ.പി.സി അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി ആവശ്യപ്പെടും. ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണു പാര്‍ലമെന്റ് നേരത്തേ പ്രമേയം പാസാക്കിയിരുന്നത്. സാക്ഷികളെ വിസ്തരിക്കാനും രേഖകള്‍ പരിശോധിക്കാനും സമയം തികയാത്ത സാഹചര്യത്തിലാണ് ആറു മാസം കൂടി ആവശ്യപ്പെടുന്നത്. പാര്‍ലമെന്റിന്റെ അടുത്ത ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസത്തിനു മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ചാക്കോ പറഞ്ഞു.

Subscribe Us: