കോഴിക്കോട:നിയമനതട്ടിപ്പിലെ പ്രധാന പ്രിതികളലൊരാളായ ജെ.പി എന്ന ജനാര്‍ദ്ദനന്‍ പിള്ളയെ ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വയനാട്ടില്‍ നിന്നും ജെ.പിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ജെ.പിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജെ.പിയുടെ രണ്ട്  ധമനികളില്‍ ബ്ലോക്ക് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരുന്നുകൊണ്ട് ഈ ബ്ലോക്ക് ഒഴിവാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.

Subscribe Us:

വ്യാജരേഖകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ജെ.പി തിരുവനന്തപുരത്ത് പോലീസിനുമുന്‍പാകെ കീഴടങ്ങുകയായിരുന്നു. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ വയനാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.