തിരുവനന്തപുരം: വയനാട് നിയമന തട്ടിപ്പില്‍ അറസ്റ്റിലായ അഭിലാഷ് പിളളയെ താന്‍ അറിയില്ലെന്ന് മുഖ്യആസൂത്രകനെന്ന് കരുതുന്ന ജെ.പി എന്നറിയപ്പെടുന്ന ജനാര്‍ദ്ദനന്‍ പിള്ള. താന്‍ നിരപരാധിയാണ്. താന്‍ ഇടനിലക്കാരനായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അഭിലാഷ് പിള്ളയെ വാര്‍ത്തകളില്‍ കൂടി കണ്ടുള്ള പരിചയമേ ഉള്ളൂ. തട്ടിപ്പില്‍ രാഷ്ട്രീയക്കാര്‍ക്ക് പങ്കില്ല. ആര്‍ക്കും ജോലി വാങ്ങി നല്‍കിയിട്ടില്ല. അഭിലാഷ് പിളളയുടെ അമ്മയുടെ സഹോദരന്‍ മധുപാലാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നും ജെ.പി ആരോപിച്ചു.

നിയമന തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ ജെ.പിയാണെന്നും ജെ.പി ഉള്‍പ്പെടെ നാലു പേര്‍ തട്ടിപ്പിനായി തന്നെ പ്രലോഭിപ്പിച്ചതായും അഭിലാഷ് അവകാശപ്പെട്ടിരുന്നു. നിയമനത്തട്ടി പ്പിനേക്കുറിച്ച് ഇപ്പോഴൊന്നും പറയാനില്ലെന്നും പറയാനുള്ളതെല്ലാം പൊലീസിനോടും കോടതിയോടും വ്യക്തമാക്കുമെന്നും ജനാര്‍ദനന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.