തിരുവനന്തപുരം: വ്യാജരേഖയുപയോഗിച്ച് നിയമനം നേടിയ കേസിലെ മുഖ്യസൂത്രധാരന്‍ ജെ പി എന്ന ജനാര്‍ദ്ദനന്‍ പിള്ള കീഴടങ്ങി. തിരുവനന്തപുരത്തായിരുന്നു കീഴടങ്ങിയത്. ഇയാളെ ചോദ്യംചെയ്യാനായി വയനാട്ടിലേക്ക് കൊണ്ടുപോയി.

അതിനിടെ നിയമനതട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാനായി എ ഡി ജി പി വിന്‍സെന്റ് എം പോള്‍ വയനാട്ടിലെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള അഭിലാഷ് പിള്ള, സൂരജ് കൃഷ്ണ എന്നിവരെ എ.ഡി.ജി.പി ചോദ്യം ചെയ്തുവെന്നാണ് സൂചന.

വ്യാജരേഖ ഉപയോഗിച്ച്് ജോലി തട്ടിപ്പ് നടത്തിയ സംഘത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നതായി മുഖ്യസൂത്രധാരന്‍ അഭിലാഷ് പിള്ള വെളിപ്പെടുത്തി. പോലീസിന്റെ ചോദ്യംചെയ്യലിലാണ് അഭിലാഷ് ഇക്കാര്യം വ്യക്തമാക്കിയത്.

ജെ പി എന്ന ജനാര്‍ദ്ദനന്‍ പിള്ള, അഭിലാഷ്, ചന്ദ്രചൂഡന്‍, മധുപാല്‍, അജിത്, രവി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നിയമനത്തിനായി വ്യാജരേഖകള്‍ തയ്യാറാക്കിയത്് സ്വന്തം ലാപ്‌ടോപ് ഉപയോദിച്ചാണെന്നും അഭിലാഷ് പിള്ള പറഞ്ഞു.