കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജോതാക്കളെ അഭിനന്ദിച്ചും ജൂറിയുടെ മുന്‍കാല നിലപാടുകളെ വിമര്‍ശിച്ചും ചലച്ചിത്ര താരം ജോയ് മാത്യു. പരമ്പരാഗത അവാര്‍ഡ് നിര്‍ണ്ണയ ജൂറി തൊഴിലാളികളികള്‍ക്കും അവാര്‍ഡ് സംഘടിപ്പിച്ചുകൊടുക്കുന്ന സ്ഥിരം ദല്ലാളന്മാര്‍ക്കും കിട്ടിയ ചമ്മട്ടിപ്രഹരമായിപ്പോയി ജൂറിയുടെ കമ്മട്ടിപ്പാടക്കാഴ്ചകളെന്ന് ജോയ്മാത്യു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.


Also read ‘അപാരതയെ ആഘോഷിക്കുന്നവരോട്’ ഇത് നമ്മുടെ എസ്.എഫ്.ഐ അല്ല: ടി.പി ബിനീഷ് 

Subscribe Us:

വിയോജിപ്പുകള്‍ പലതും ഉണ്ടെങ്കിലും നല്ല സിനിമ എന്താണെന്നും അഭിനയമെന്നാല്‍ അലക്കിത്തേച്ച കുപ്പായമല്ല എന്നും തീരുമാനിക്കാന്‍ കഴിഞ്ഞ കമ്മിറ്റിക്കും പുരസ്‌കാര ജേതാക്കള്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നതായും താരം ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തവണത്തെ അവാര്‍ഡ് നിര്‍ണ്ണയത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മികച്ച നടനുള്ള പുസ്‌കാരം കമ്മട്ടിപ്പാടത്തിലെ നായക തുല്ല്യവേഷത്തിലൂടെ വിനായകന് ലഭിച്ചതാണ് സോഷ്യല്‍ മീഡിയകളില്‍ പ്രേക്ഷകര്‍ ആഘോഷിക്കുന്നത്.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൂപ്പര്‍ താരങ്ങള്‍ക്കോ താര ചിത്രങ്ങള്‍ക്കോ പ്രധാന്യം നല്‍കാതെ കലയ്ക്ക് പ്രധാന്യം നല്‍കിയ അവാര്‍ഡ് പ്രഖ്യാപനമാണ് ഉണ്ടാതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മണികണ്ഠന്‍ ആചാരിയ്ക്ക് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് പുതുമുഖമായ രജിഷാ വിജയനാണ്.

Related one: 47വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ആദ്യമായി ഒരു വനിതാ സംവിധായിക മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരവും സ്വ്ന്തമാക്കി. മാന്‍ഹോളിന്റെ സംവിധായി വിധു വിന്‍സെന്റാണ് മികച്ച സംവിധായികയായത്. മികച്ച ചിത്രവും മാന്‍ഹോളാണ്.

ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘പരമ്പരാഗത അവാര്‍ഡ് നിര്‍ണ്ണയ ജൂറി തൊഴിലാളികളികള്‍ക്കും അവാര്‍ഡ് സംഘടിപ്പിച്ചുകൊടുക്കുന്ന സ്ഥിരം ദല്ലാളന്മാര്‍ക്കും കിട്ടിയ ചമ്മട്ടിപ്രഹരമായിപ്പോയി ചലച്ചിത്ര ജൂറിയുടെ കമ്മട്ടിപ്പാടക്കാഴ്ചകള്‍ .വിയോജിപ്പുകള്‍ പലതും ഉണ്ടെങ്കില്‍ക്കൂടി നല്ല സിനിമ എന്നത് എന്താണെന്നും അഭിനയമെന്നത് അലക്കിത്തേച്ച ഒരു കുപ്പായമല്ല എന്നും തീരുമാനിക്കാന്‍ കഴിഞ്ഞ കമ്മിറ്റിക്കും പുരസ്‌കാരങ്ങള്‍ ലഭിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും ആശംസകള്‍’