എഡിറ്റര്‍
എഡിറ്റര്‍
കാര്യം പറയാന്‍ കാനത്തിനെ പോലെ ഒറ്റച്ചങ്ക് മതി: ജോയ്മാത്യു; വിവരാവകാശ നിയമത്തില്‍ പിന്തുണയുമായി ജോയ്മാത്യു
എഡിറ്റര്‍
Friday 17th February 2017 4:28pm

തിരുവനന്തപുരം:  വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിന് പിന്തുണയുമായി ജോയ്മാത്യു. ഒരു കാര്യം പറയാന്‍ ഒരുപാട് ചങ്കൊന്നും വേണ്ടെന്നും കാനത്തിനെ പോലെ ഒറ്റച്ചങ്കുള്ളവര്‍ മതിയെന്നും ജോയ്മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ്

കാര്യം പറയാന്‍ ഒരുപാട് ചങ്കൊന്നും ( in English JUNK) വേണ്ട .കാനം രാജേന്ദ്രനെപ്പോലെ ഒരൊറ്റ ചങ്ക് മതി .

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം വിടാനാകില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കാനത്തിന്റെ പ്രസ്താവന.

മന്ത്രിസഭാ തീരുമാനം വിവരാകാശ പ്രകാരം നല്‍കേണ്ടതാണ്. മന്ത്രിസഭ കൂടി തീരുമാനമെടുത്താല്‍ അത് പരസ്യമാണെന്നും വിവരങ്ങള്‍ അറിയാനുള്ള പൗരന്റെ അവകാശത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും നമ്മുടെ ഭരണാധികാരികള്‍ അത് മനസിലാക്കുന്നില്ലെന്നും കാനം പറഞ്ഞിരുന്നു.


Read more: സെക്യുലര്‍മാരേജ്.കോമിനെക്കുറിച്ച് സംസ്ഥാന നേതാക്കള്‍ക്കുപോലും ഒരു വിവരവുമില്ല: ഡി.വൈ.എഫ്.ഐ ആരംഭിച്ച വെബ്‌സൈറ്റ് ഇപ്പോള്‍ വില്പനയ്ക്ക്


വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് കാനം നേരത്തേയും സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു

മന്ത്രിസഭാ തീരുമാനങ്ങളില്‍ നല്‍കാന്‍ പറ്റാത്തായ വിവരങ്ങള്‍ ഉണ്ടെന്നും  മന്ത്രിസഭാ തീരുമാനങ്ങളില്‍ ചിലത് പുറത്തായാല്‍ നടപ്പിലാക്കാന്‍ കഴിയാതെ വരുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്.

Advertisement