തിരുവനന്തപുരം: ഊരിപ്പിടിച്ച കത്തികള്‍ക്കു മുന്നിലൂടെ നടന്നുവെന്നു പറഞ്ഞു നടക്കുന്നവര്‍ മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ധീരത കാണിക്കണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് പിന്തുണയറിയിച്ച് യുവകലാസാഹിതി നടത്തിയ സാംസ്‌കാരിക കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഊരിപ്പിടിച്ച് കത്തികള്‍ക്ക് മുന്നിലൂടെ നടക്കുന്നത് വലിയ ധീരതയല്ല. അതെല്ലാം വെറും പൊങ്ങച്ചം പറച്ചിലാണ്. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദന കണ്ടിട്ട് മനസിലാകാത്തവര്‍ക്കാണ് കുരിശ് കണ്ടപ്പോള്‍ ഹാലിളകിയതെന്നും ജോയ് മാത്യു പറഞ്ഞു.


Also Read: ചരിത്രത്തിലാദ്യമായി ജീ-മെയിന്‍ പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക്; നേടിയത് ദളിത് വിദ്യാര്‍ത്ഥി


മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ഭീരുത്വമാണ്. സംസ്‌കാര ശൂന്യരായ ഭരണകര്‍ത്താക്കളാണ് ഇന്നുള്ളത്. തെരഞ്ഞെടുപ്പ് വേളയില്‍ അരമനകളില്‍ പോയി കുമ്പിട്ടു നില്‍ക്കുന്നവരാണ് ഇവരെന്നും ജോയ് മാത്യു പറഞ്ഞു.

ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. റവന്യൂ മന്ത്രിയുടെ ധീരമായ നിലപാടിനെ അഭിനന്ദിക്കുന്നു. വന്‍കിടക്കാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. നികുതി കൊടുക്കുന്നവര്‍ക്ക് സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജോയ് മാത്യുവിന്റെ പ്രസംഗത്തിന്റെ വീഡിയോ: