പ്രമേയത്തിലും അവതരണത്തിലും പുതുമയുമായി വീണ്ടുമൊരു മലയാള സിനിമകൂടി എത്തുന്നു, ഷട്ടര്‍. പ്രശസ്ത നാടകകൃത്തും നടനുമായ ജോയ് മാത്യു തിരക്കഥയും സംവിധാനവും നിര്‍മ്മിക്കുന്ന സിനമയാണ് ഷട്ടര്‍.

കോഴിക്കോട് നഗരത്തില്‍ രണ്ട് പകലും ഒരു രാത്രിയുമായി നടക്കുന്ന സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് ഷട്ടര്‍. സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട് പൂര്‍ത്തിയായി.

Subscribe Us:

അബ്ര ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ സത്യന്‍ ബുക്ലറ്റ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ . ചിത്രത്തിന്റെ ശബ്ദസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ഷഹബാസ് അമനാണ് സംഗീതം നല്‍കിയിരിക്കുന്നത്. കൂടാതെ ഷഹബാസിന്റെ ശബ്ദത്തില്‍ പാബ്ലോ നെരൂദയുടെ കവിതയും സിനിമയിലുണ്ട്.

ശ്രീനിവാസന്‍, ലാല്‍, സജിതാ മഠത്തില്‍, വിനയ് ഫോര്‍ട്ട്, 22 ഫീമെയില്‍ കോട്ടയം ഫെയിം റിയ സൈറ (ടിസ്സ എബ്രഹാം) എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഇവരെ കൂടാതെ നിരവധി നാടക പ്രവര്‍ത്തകരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.