എഡിറ്റര്‍
എഡിറ്റര്‍
ചെന്നിത്തലയുടെയും കുമ്മനത്തിന്റെയും നിലപാടു തന്നെയാണോ വി.ടി ബല്‍റാമിനും, ഷാഫി പറമ്പിലിനും ശ്രീധരന്‍ പിള്ളയ്ക്കും: ജോയ് മാത്യു
എഡിറ്റര്‍
Friday 24th February 2017 12:01pm

കോഴിക്കോട്: സുനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും നിലപാടുകളെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഇവരുടെ നിലപാടു തന്നെയാണോ വി.ടി ബല്‍റാം, ഷാഫി പറബില്‍, വിഷ്ണുനാഥ് തുടങ്ങിയ യുവ കോണ്‍ഗ്രസ്സുകാര്‍ക്കും പി.എസ് ശ്രീധരന്‍ പിള്ളയേപ്പോലെയോ വി.മുരളിധരനെപ്പോലെയോ സമചിത്തതയുള്ള ബി.ജെ.പി ക്കാര്‍ക്കുമെന്ന് ജോയ് മാത്യു ചോദിക്കുന്നു.

സുനി കീഴടങ്ങാന്‍ വന്ന സമയത്ത് ചെന്നിത്തലയും കുമ്മനവും വക്കീല്‍മാരായി കോടതി പരിസരത്തുണ്ടായിരുന്നെങ്കില്‍ കീടങ്ങാന്‍ വന്ന പ്രതിയെ പൊലീസില്‍ നിന്ന് മോചിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന വക്കീലന്മാര്‍ക്കൊപ്പം കൂടുമായിരുന്നു എ്ന വ്യക്തമാക്കുന്നതാണ് അറസ്റ്റിനുശേഷമുള്ള അവരുടെ പ്രതികരണങ്ങളെന്നും ജോയ് മാത്യു പറഞ്ഞു.

സുനിയെ കോടതിയില്‍ കയറി പിടികൂടിയ നടപടി നാണംകെട്ടതാണെന്നായിരുന്നു കുമ്മനത്തിന്റെയും ചെന്നിത്തലയുടെയും പ്രതികരണം.


Dont Miss സംഭവദിവസം ഹണീബി 2 വിന്റെ ചിത്രീകരണത്തിനായല്ല നടി വന്നത്; വണ്ടി ആവശ്യപ്പെട്ടത് രമ്യാനമ്പീശന്റെ വീട്ടിലേക്ക് പോകാനെന്നും ലാല്‍


ജോയ് മാത്യുവന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ചെന്നിത്തലയും കുമ്മനവും വക്കീല്‍മാരായി ഇന്നലെ കോടതി പരിസരത്തുണ്ടായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?
തീര്‍ച്ചയായും ‘കീഴടങ്ങാന്‍’ വന്ന പ്രതിയെ പോലീസില്‍ നിന്നും
മോചിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന
കറുത്തകോട്ടുകാരോടൊപ്പം കൂടുമായിരുന്നു എന്നു വ്യക്തമാക്കുന്നതാണു പള്‍സര്‍ അറസ്റ്റിനെക്കുറിച്ചുള്ള
ഇരുവരുടേയും പ്രതികരണങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാവുക-
വി.ടി ബല്‍റാം, ഷാഫി പറബില്‍, വിഷ്ണുനാഥ് തുടങ്ങിയ നമുക്ക് പ്രതീക്ഷയുള്ള യുവ കോണ്‍ഗ്രസുകാര്‍ക്കും പി.എസ് ശ്രീധരന്‍ പിള്ളയേപ്പോലെയോ വി.മുരളിധരനെപ്പോലെയോ സമചിത്തതയുള്ള ബി.ജെ.പി ക്കാര്‍ക്കും ചെന്നിത്തലയുടേയും കുമ്മനത്തിന്റേയും അതേ നിലപാടാണോ ഇക്കാര്യത്തില്‍ ഉള്ളത് എന്നറിയാന്‍ ആഗ്രഹമുണ്ട്-

Advertisement