എഡിറ്റര്‍
എഡിറ്റര്‍
നമുക്കുവേണ്ടത് ഇടയ്ക്കിടെ നടത്തേണ്ട ആണ്‍പെണ്‍ കൂട്ടായ്മകളാണ്; ഡി.വൈ.എഫ്.ഐയിലാണ് എന്റെ പ്രതീക്ഷ: ജോയ് മാത്യു
എഡിറ്റര്‍
Friday 10th March 2017 10:16am

കോഴിക്കോട്: നമുക്കുവേണ്ടത് വഴിപാടു പോലെ നടത്തപ്പെടുന്ന വാര്‍ഷിക സമ്മേളനങ്ങള്‍ മാത്രമല്ല ഇടയ്ക്കിടെ നടത്തേണ്ട ആണ്‍ പെണ്‍ സൗഹൃദ കൂട്ടായ്മകളാണെന്ന് യുവാക്കളുടെ സംഘടനകള്‍ തീരുമാനിക്കേണ്ട സമയമായെന്ന് നടന്‍ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്.

കൊച്ചിയില്‍ ശിവസേനയുടെ ഗുണ്ടായിസത്തിനെതിരെ ഉയര്‍ന്നുവന്ന യുവാക്കളുടെ പ്രതിഷേധം പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘സിനിമയിലെ ജാതി വേര്‍തിരിവ് മൂന്ന് വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞു’; സ്വയം നടനാണെന്ന് പറയാനുള്ള അധികാരം തനിക്കില്ലെന്നും വിനായകന്‍


‘കണ്ടാമൃഗങ്ങള്‍ ഇരമ്പിയ അതേ മണ്ണില്‍ ഡി.വൈ.എഫ്.ഐ, കെ.എസ്.യു തുടങ്ങിയ യുവ സംഘടനകള്‍ നടത്തിയ പ്രതിഷേധക്കൂട്ടായ്മകള്‍-നമുക്ക് വേണ്ടത് വഴിപാടുപോലെ നടത്തപ്പെടുന്ന വാര്‍ഷിക സമ്മേളങ്ങള്‍ മാത്രമല്ല- ഇടക്കിടെ നടത്തേണ്ട ആണ്‍ പെണ്‍ സൗഹൃദ കൂട്ടായ്മകളാണ്-അരാജകത്വത്തിലേക്ക് വഴുതിപ്പോവാത്ത സംഗീതാഘോഷങ്ങളാണ്-എന്ന് യുവാക്കളുടെ സംഘടനകള്‍ തീരുമാനിക്കേണ്ട സമയമായി’ അദ്ദേഹം കുറിക്കുന്നു.

ഒരു ഭാഗത്ത് ശിവസേനയെപ്പോലുള്ള കാണ്ടാമൃഗങ്ങള്‍ ചൂരലുയര്‍ത്തുമ്പോള്‍ മറുഭാഗത്ത് ലൈംഗികപീഡകരുടെ മതാന്ധകാരത പത്തിവിടര്‍ത്തുമ്പോള്‍ കുട്ടികള്‍ക്ക് പ്രതീക്ഷിക്കുവാനുള്ളത് യുവജന സംഘടനകളില്‍ മാത്രമാണെന്നു പറഞ്ഞ അദ്ദേഹം ഡി.വൈ.എഫ്.ഐ പോലുള്ള അര്‍ത്ഥവും ആള്‍ബലവുമുള്ള സംഘടനയിലാണ് ഇക്കാര്യത്തില്‍ തനിക്കു പ്രതീക്ഷയെന്നും പറഞ്ഞു.

Advertisement