എഡിറ്റര്‍
എഡിറ്റര്‍
‘തല്‍ക്കാലം കഞ്ഞികുടിച്ച് പോകാനുള്ള വകയൊക്കെ ഉണ്ട്’; രാഷ്ട്രീയം പറയുന്നതിനെ ട്രോളാന്‍ വന്ന ‘ജനനായകന്’ അഭിനയിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റടക്കം നല്‍കി വായടപ്പിച്ച് ജോയ് മാത്യു
എഡിറ്റര്‍
Thursday 25th May 2017 7:17pm


കോഴിക്കോട്: ഫെയ്‌സ്ബുക്കിലൂടെ തന്നെ ട്രോളാന്‍ ശ്രമിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി നടനും സംവിധായകനുമായ ജോയ് മാത്യു. അഭിനയിക്കാന്‍ ചിത്രങ്ങള്‍ ഇല്ലാതായതാണ് ജോയി മാത്യൂ സോഷ്യല്‍ മീഡിയയിലൂടെ രാഷ്ട്രീയം പറയാന്‍ തുടങ്ങിയതിന് കാരണമെന്ന ജനനായകന്‍ എന്ന അക്കൗണ്ടില്‍ വന്ന വിമര്‍ശനത്തിനാണ് നടന്‍ മറുപടി നല്‍കിയത്.

ഇതാണൂ അസഹിഷ്ണുത,വിമര്‍ശങ്ങളെ ഭയപ്പെടുന്നവരുടെ ലൈന്‍ ഇതാണ് എന്നായിരുന്നു ജോയ് മാത്യുവിന്റെ മറുപടി. അവസരങള്‍ കുറഞ്ഞതല്ല മാധ്യമങ്ങളിലൂടെ സത്യം പറയാന്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് ഇഷ്ടപ്പെടുന്നതിലാണു എനിക്കിപ്പൊ ഹരമെന്നു പറഞ്ഞ താരം താന്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഇടുങ്ങിയ രാഷ്ട്രീയ ചിന്തകളില്ലാത്ത കാലയേയും സാഹിത്യത്തേയും സംഗീതത്തേയും സ്‌നേഹിക്കുന്ന, സമൂഹ്യ പ്രശ്‌നങ്ങളെ ഗൗരവത്തോടെ നോക്കിക്കാണുന്ന ഒരു വലിയ വിഭാഗം എന്നെ സ്‌നേഹിക്കുന്നവരായിട്ടുണ്ട്.അവരുള്ളിടത്തോളം മനുഷ്യനോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ളവനായി ഞാന്‍ തുടരും. മനുഷ്യസ്‌നേഹവും രാഷ്ട്രസ്‌നേഹവും ഇല്ലാത്തവര്‍ എന്നെ സ്‌നേഹിക്കണമെന്നില്ല’. അദ്ദേഹം പറയുന്നു.


Also Read: ‘ഞാനും വര്‍ഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നു, രണ്ടു ലോകകപ്പ് നേടിയതില്‍ എനിക്കും പങ്കുണ്ട്’; ധോണിയ്ക്ക് നല്‍കുന്ന പരിഗണന എന്തുകൊണ്ട് തനിക്ക് ലഭിക്കുന്നില്ലെന്ന് ഹര്‍ഭജന്‍ സിംഗ്


തല്‍ക്കാലം കഞ്ഞികുടിച്ച് പോകാന്‍ ഇതൊക്കെമതി. എന്റെ കലാജീവിതത്തേയും എഴുത്തിനെയും പിന്തുണക്കുന്നവര്‍ പറയട്ടെ അപ്പോള്‍ ഞാന്‍ പണിനിര്‍ത്താം. ദയവായി നിങ്ങള്‍ എനിക്ക് അവസരങ്ങള്‍ ഇല്ലാതാക്കരുത് അത് നിങ്ങള്‍ അസഹിഷ്ണുക്കള്‍ക്ക് ആപത്തായി മാറും. കാരണം സിനിമയില്‍ അവസരം കുറഞ്ഞാല്‍ ഞാന്‍ ഫുള്‍ടൈം
മാധ്യമ പ്രവര്‍ത്തകനാവും. നിങ്ങള്‍ക്ക് പണിയാകും. അതിനാല്‍ നിങ്ങള്‍ ദയവായി എനിക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാങ്ങിത്തരുവാന്‍ ശ്രമിക്കൂ. എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ജോയി മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇതാണൂ അസഹിഷ്ണുത –
വിമര്‍ശങ്ങളെ ഭയപ്പെടുന്നവരുടെ
ലൈന്‍ ഇതാണു-
എന്നാല്‍ ജനനായകാ
കേട്ടുകൊള്‍ക
അവസരങള്‍ കുറഞ്ഞതല്ല മാധ്യമങ്ങളിലൂടെ സത്യം പറയാന്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് ഇഷ്ടപ്പെടുന്നതിലാണു എനിക്കിപ്പൊ ഹരം-
ഇടുങ്ങിയ രാഷ്ട്രീയ ചിന്തകളില്ലാത്ത
കാലയേയും സാഹിത്യത്തേയും സംഗീതത്തേയും സ്‌നേഹിക്കുന്ന , സമൂഹ്യ പ്രശ്‌നങ്ങളെ ഗൗരവത്തോടെ നോക്കിക്കാണുന്ന ഒരു വലിയ
വിഭാഗം എന്നെ സ്‌നേഹിക്കുന്നവരായിട്ടുണ്ട്
-അവരുള്ളിടത്തോളം മനുഷ്യനോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ളവനായി ഞാന്‍ തുടരും
മനുഷ്യസ്‌നേഹവും രാഷ്ട്രസ്‌നേഹവും
ഇല്ലാത്തവര്‍ എന്നെ സ്‌നേഹിക്കണമെന്നില്ല
ഇനി ‘ജനനായ’ന്റെ അറിവിലേക്കായി;
ഞാന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നതും പൂര്‍ത്തിയസ്യതുമായ
സിനിമകളുടെ ലിസ്റ്റ് താഴെക്കൊടുക്കുന്നു
വായിച്ച് പഠിക്ക്:
സ്റ്ററീറ്റ് ലൈറ്റ്
ചക്കരമാവിന്‍ കൊമ്പത്ത്
ബഷീറിന്റെ പ്രേമലേഖനം
മെല്ലെ
ഗോള്‍ഡ് കോയിന്‍സ്
കിണര്‍
ക്ലിന്റ്
ഒബതാം വളവിനപ്പുറം
അങ്കിള്‍
പാതി
ക്വ്വീന്‍
ചിപ്പി
ഗൂഡാലോചന
ഒരു സില്‍മാക്കാരന്‍
ചന്ദ്രഗിരി
ഒരു ചെറുകാറ്റില്‍ ഒരു പായ്കപ്പല്‍
ഉടലാഴം
ഗ്രേറ്റ് ഡാന്‍സര്‍
ബലൂണ്‍ ( തമിഴ്)
മലര്‍ മകള്‍ (തമിഴ്)
ശിവ (തെലുങ്ക്)
The Sound Story(English)
തല്‍ക്കാലം കഞ്ഞികുടിച്ച് പോകാന്‍ ഇതൊക്കെമതി-
എന്റെ കലാജീവിതത്തേയും എഴുത്തിനെയും പിന്തുണക്കുന്നവര്‍ പറയട്ടെ അപ്പോള്‍ ഞാന്‍ പണിനിര്‍ത്താം-
ദയവായി നിങ്ങള്‍ എനിക്ക് അവസരങ്ങള്‍ ഇല്ലാതാക്കരുത് അത് നിങ്ങള്‍ അസഹിഷ്ണുക്കള്‍ക്ക് ആപത്തായി മാറും-
കാരണം സിനിമയില്‍ അവസരം കുറഞ്ഞാല്‍ ഞാന്‍ ഫുള്‍ടൈം
മാധ്യമ പ്രവര്‍ത്തകനാവും ;നിങ്ങള്‍ക്ക് പണിയാകും -അതിനാല്‍ നിങ്ങള്‍ ദയവായി എനിക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍
വാങ്ങിത്തരുവാന്‍ ശ്രമിക്കൂ
ആരുടേയും കഞ്ഞികുടി മുട്ടിക്കാതിരിക്കൂ-

 

 

Advertisement