എഡിറ്റര്‍
എഡിറ്റര്‍
ഇതാണ് നല്ല ചാന്‍സ്; പുതിയൊരു മതമുണ്ടാക്കി ചിഹ്നവും കണ്ടുപിടിച്ച് സര്‍ക്കാര്‍ വക മലയില്‍ സ്ഥാപിച്ചാല്‍ നമുക്കും കിട്ടും ഏക്കര്‍ കണക്കിന് ഭൂമി; സര്‍ക്കാരിനെതിരെ പരിഹാസവുമായി ജോയ് മാത്യു
എഡിറ്റര്‍
Tuesday 2nd May 2017 10:46am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി നടനും നിര്‍മാതാവുമായ ജോയ് മാത്യു. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുകൂട്ടുന്ന സര്‍വ്വകക്ഷി യോഗത്തിലേക്ക് രാഷ്ട്രീയപാര്‍ട്ടിക്കാരെയും ഉദ്യോഗസ്ഥരേയും വിളിപ്പിച്ചത് പുറമെ മതനേതാക്കളേയും ക്ഷണിച്ചതിനെതിരെയായായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുകൂട്ടുന്ന സര്‍വ്വകക്ഷി യോഗത്തിലേക്ക് രാഷ്ട്രീയപാര്‍ട്ടിക്കാരെയും
ഉദ്യോഗസ്ഥരേയും വിളിക്കുന്നത് നമുക്ക് മനസ്സിലാക്കാം. ഇതിപ്പൊള്‍ മതനേതാക്കളെയും ക്ഷണിച്ചിരിക്കുന്നു.

ക്രിസ്ത്യന്‍ ,ഹിന്ദു ,മുസ്ലിം എന്നിവ മാത്രമാണു ഇപ്പോള്‍ നിലവിലുള്ള മതങ്ങള്‍ എന്നു പറഞ്ഞാലെങ്ങിനെ ശരിയാവും?
അപ്പോള്‍ ഇതൊരു നല്ല ചാന്‍സാണ്.

എത്രയും പെട്ടെന്ന് നമുക്കൊരു മതം ഉണ്ടാക്കി ഒരു ചിഹ്നം കണ്ടുപിടിച്ച് അത് മൂന്നാറില്‍ സര്‍ക്കാര്‍ വക വല്ല മലയുടെ മണ്ടക്കും സ്ഥാപിച്ചാല്‍ നമുക്കും കിട്ടും ദേവാലയം സ്ഥാപിക്കാന്‍ ഒരു നൂറു ഏക്കര്‍-


Dont Miss സംസ്ഥാനത്ത് ആരാണ് പൊലീസ് മേധാവിയെന്ന് സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യം; അധിക്ഷേപകരമായ മറുപടിയുമായി പിണറായി


പിന്നീട് നമുക്കതൊരു റിസോര്‍ട്ട് ആക്കി മാറ്റാം- എന്തു പറയുന്നു? അതിനാല്‍ നമുക്ക് എത്രയും പെട്ടെന്നു ഒരു ദൈവം ദൈവത്തിനു പറ്റിയ ചിഹ്നം എന്നിവ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു- ഇക്കാര്യത്തില്‍ നിങ്ങളുടെ ഒരോരുത്തരുടേയും സഹായം പ്രതീക്ഷിക്കുന്നു.

Advertisement