Categories

കാക്കകള്‍ക്ക് കാഷ്ടിക്കാനുള്ള ഉദ്ഘാടന ശിലാഫലകത്തിലേ നിങ്ങളുടെ പേര് പതിയൂ; മെട്രോയെ ഓര്‍ക്കുക ശ്രീധരനിലൂടെയായിരിയും; മോദിയോട് ജോയ് മാത്യു

തിരുവനന്തപുരം: കൊച്ചി മെട്രോ നിര്‍മാണ വേദിയില്‍ നിന്നും മെട്രോമാന്‍ ഇ. ശ്രീധരനെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് നടനും നിര്‍മാതാവുമായ ജോയ് മാത്യു.

താജ്മഹല്‍ കണ്ട് നാം അമ്പരക്കുന്നത് അതു നിര്‍മ്മിച്ച ശില്‍പ്പികളെ ഓര്‍ത്താണെന്നും അല്ലാതെ അതു പണികഴിപ്പിച്ച ഷാജഹാനെ ഓര്‍ത്തല്ലെന്നും ജോയ് മാത്യു പറയുന്നു.

ഹൗറയിലെ പാലവും കുത്തബ് മിനാരവും പണിതുയര്‍ത്തിയത് തൊഴിലാളികളാണ് അല്ലാതെ ഭരണാധികാരികളായിരുന്നില്ലെന്നും ജോയ് മാത്യു പറയുന്നു.

പെട്ടൊന്നുരുത്സവ ദിനമുണ്ടാക്കി അതിലേക്ക് ഇടിച്ചുകയറി വന്നു ഞെളിഞ്ഞു നിന്ന് ഇതാ ഞാനിതുണ്ടാക്കി ജനങ്ങളായ നിങ്ങള്‍ക്ക് തരുന്നു എന്ന് വീമ്പടിക്കുന്ന ഭരണാധികാരികള്‍ ചരിത്രത്തില്‍ അവശേഷിപ്പിക്കുക കാക്കകള്‍ക്ക് കാഷ്ടിക്കാനുള്ള ഒരൂദ്ഘാടന ശിലാഫലകം മാത്രമാണെന്നും ജോയ് മാത്യുപറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
താജ്മഹല്‍ കണ്ട് നാം അമ്പരക്കുന്നത് അതു നിര്‍മ്മിച്ച ശില്‍പ്പികളെ ഓര്‍ത്താണു അല്ലാതെ അതു പണികഴിപ്പിച്ച ഷാജഹാനെ ഓര്‍ത്തല്ല
ഹൗറയിലെ പാലവും കുത്തബ് മിനാരവും പണിതുയര്‍ത്തിയത് തൊഴിലാളികളാണ് അല്ലാതെ ഭരണാധികാരികളായിരുന്നില്ല-ഏത് രാജാവാണു പണിയെടുത്തതെന്ന് ആര്‍ക്കുമറിയില്ല-പഞ്ചാബിലെ സുവര്‍ണ്ണക്ഷേത്രം പ്രഭ ചൊരിയുന്നത് അത് നിര്‍മ്മിച്ച ശില്‍പ്പികളുടെ കരവിരുതിനാലാണു. ഗോമടേശ്വര്‍ന്‍ന്റെ ഉയരം പോലെയാണത് അങ്ങിനെ ചരിത്രത്തിലെബാടും ശില്‍പമായും ക്ഷേത്രമായും ഗോപുരമായും പാലമായും നമ്മെ വിസ്മയിപ്പിക്കുന്നത് അതിനുപിന്നില്‍ പണിയെടുത്ത കൈകളാണു. അല്ലാതെ പെട്ടൊന്നുരുത്സവ ദിനമുണ്ടാക്കി അതിലേക്ക് ഇടിച്ചുകയറി വന്നു ഞെളിഞ്ഞു നിന്ന് ഇതാ ഞാനിതുണ്ടാക്കി ജനങ്ങളായ നിങ്ങള്‍ക്ക് തരുന്നു എന്ന് വീമ്പടിക്കുന്ന ഭരണാധികാരികളല്ല.


Dont Miss ഇംഗ്ലീഷ് അറിയാത്തതിന് പാകിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസിനെ ട്രോളിയവര്‍ക്ക് കിടിലന്‍ മറുപടിയുമായി ഇന്ത്യന്‍ ആരാധകര്‍; നന്ദിയറിച്ച് പാക് ആരാധകരും 


അവര്‍ ചരിത്രത്തില്‍ അവശേഷിപ്പിക്കുക കാക്കകള്‍ക്ക് കാഷ്ടിക്കാനുള്ള ഒരൂദ്ഘാടന ശിലാഫലകം മാത്രം-അതുകൊണ്ട് ഞങ്ങള്‍ മലയാളികള്‍ എക്കാലവും കൊച്ചി മെട്രോയെ ഓര്‍ക്കുക അതിന്റെ ശില്‍പി ശ്രീധരനിലൂടെയായിരിക്കും. അദ്ദേഹത്തോപ്പം പണിയെടുത്ത അസംഖ്യം തൊഴിലാളികളെയായിരിക്കും അങ്ങിനെയാവണം. അപ്പാഴേ നമ്മള്‍ തൊഴിലിനെ ബഹുമാനിക്കുന്നവരാകൂ.

Tagged with: