എഡിറ്റര്‍
എഡിറ്റര്‍
തനിക്ക് പുരസ്‌കാര മോഹമില്ലെന്ന് ജോയ് മാത്യു
എഡിറ്റര്‍
Wednesday 13th November 2013 1:21am

joy

തന്റെ ‘ഷട്ടറിന്’ നഷ്ടമായ അവാര്‍ഡിനെ കുറിച്ച് വേവലാതിപ്പെടാന്‍ തയ്യാറല്ലെന്ന് സംവിധായകന്‍ ജോയ് മാത്യു.

‘ഷട്ടര്‍’ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ജോയ് മാത്യു തനിക്ക് പുരസ്‌കാര മോഹമില്ലെന്നും വെളിപ്പെടുത്തി.

എന്നാല്‍ ഷട്ടറിന് വേണ്ടി കഷ്ടപ്പെട്ടവര്‍ക്ക് അംഗീകാരം ലഭിക്കാത്തതിലുള്ള ദു:ഖം ജോയ് മാത്യു പങ്ക് വെച്ചു.

അവാര്‍ഡ് ലഭിക്കാക്കതിന്റെ ഏക കാരണം ജൂറിയുടെ അസഹിഷ്ണുതയാണെന്നും സംവിധായകന്‍ കുറ്റപ്പെടുത്തി.

പുരസ്‌കാരം നിഷേധിച്ചത് വൈരാഗ്യത്തിന്റെ ഭാഗമായാണ്. തനിക്ക് അവാര്‍ഡിനോട് ഭ്രമമൊന്നുമില്ല- ജോയ് മാത്യു പറഞ്ഞു.

‘ഷട്ടര്‍’ ഏറ്റവും ജനപ്രീതി പിടിച്ച് പറ്റിയ സിനിമയെന്ന നിലക്ക് ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. ലാലും സജിതാ മഠത്തിലുമായിരുന്നു ‘ഷട്ടറിലെ’ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്.

Advertisement