കോഴിക്കോട്; ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിക്കുന്നതിന് ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയുടെ പങ്ക് വളരെ വലുതാണ്. തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങളെ കുറിച്ച് അനുപമ അന്തിമ റിപ്പോര്‍ട്ട് നല്‍കിയതിന് തൊട്ടു പുറമെ സോഷ്യല്‍മീഡിയയില്‍ അടക്കം നിരവധിയാളുകളാണ് അനുപമക്ക അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.

ഇപ്പോഴിതാ കളക്ടറുടെ ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. അനുപമം ഈ ധീരത എന്ന് പേരിലാണ് ടി.വി അനുപമയെ അഭിനന്ദിച്ച് ജോയ് മാത്യു രംഗത്തെത്തിയത്.


Also Read അത് ഫാന്‍സിന്റെ വെറും തള്ള്; നന്തി പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യ മലയാളി ലാലേട്ടനല്ല


ഫേസ്ബുക്കിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ അഭിനന്ദനം.ഇത്തരം ഉദ്യോസഥരെ നിര്‍വീര്യരാക്കാതിരിക്കലാണു യഥാര്‍ഥ ഭരണകൂടം ചെയ്യേണ്ടതെന്നും ജനപക്ഷത്ത് നിന്നിരുന്ന മറ്റു ഉദ്യോഗസ്ഥരുടെ ഗതി അറിയാവുന്ന നമുക്ക് അനുപമയുടെ കാര്യത്തില്‍
പ്രതീക്ഷക്ക് ന്യായമുണ്ടോയെന്നായിരുന്നു ജോയ് മാത്യുവിന്റെ പോസ്റ്റ്.

കഴിഞ്ഞ ദിവസമാണ് തോമസ് ചാണ്ടി കായല്‍ കയ്യേറ്റ വിവാദത്തില്‍ രാജിവെച്ചത്. എന്നാല്‍ ഗതാഗതമന്ത്രിസ്ഥാനം എന്‍.സി.പിക്കായി ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി രാജിവെച്ച ശേഷം തോമസ് ചാണ്ടി പ്രതികരിച്ചിരുന്നു. ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്നും അത് ശശീന്ദ്രനായാലും താനായാലുമെന്ന് കഴിഞ്ഞ ദിവസം തോമസ് ചാണ്ടി വ്യക്തമാക്കി.

ഈ വിഷയത്തില്‍ രാജിയെ കുറിച്ചൊന്നും ആരും ചിന്തിച്ചിട്ടില്ലായിരുന്നു. രാജി വെക്കേണ്ട സാഹചര്യവും ഇല്ലായിരുന്നു. എന്നാല്‍ ഒരു ഘടകക്ഷി എടുത്ത തീരുമാനമാണ് രാജിക്ക് വഴിവെച്ചത്. രാജിവെക്കാന്‍ തങ്ങള്‍ ആവശ്യപ്പെടില്ലെന്നും പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കണം എന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞതെന്നും തോമസ് ചാണ്ടി രാജി വെച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.