Categories

ആദ്യ ബിസിനസ് ജെറ്റുമായി ജോയ് ആലുക്കാസ്

joy-alukkas-jetനെടുമ്പാശ്ശേരി: കേരളത്തിലെ ആദ്യ ബിസിനസ്സ് ജെറ്റുമായി ആലുക്കാസ് ഗ്രൂപ്പ്. പ്രമുഖ ബ്രസീലിയന്‍ എയര്‍ക്രാഫ്റ്റ് നിര്‍മാതാക്കളായ എബ്രയറിന്റെ ഫെനം100 വിമാനമാണ് ജോയ് ആലുക്കാസ് വാങ്ങിയത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങി. വാട്ടര്‍സല്യൂട്ട് നല്‍കിയാണ് വിമാനത്തെ സ്വീകരിച്ചത്. അങ്കമാലി ബസലിക്ക റെക്ടര്‍ ഫാ. ജോസഫ് കല്ലറയ്ക്കല്‍ ആശീര്‍വാദകര്‍മം നിര്‍വഹിച്ചു.

യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തിന് തുടര്‍ച്ചയായി മൂന്നര മണിക്കൂര്‍ പറക്കാന്‍ കഴിയും ഇതിന് രണ്ടു പൈലറ്റുകളാണുണ്ടാവുക. 3,400 റണ്‍വേ മതിയെന്നതിനാല്‍ ചെറിയ വിമാനത്താവളങ്ങളിലും സര്‍വ്വീസ് നടത്താന്‍ കഴിയും. ഓരോ യാത്രക്കാരനും 20 കിലൊ ലഗേജും കൊണ്ടു പോകാം. 41,000 അടി ഉയരത്തില്‍ പറക്കാനും ഫെനം100 വിമാനത്തിനു കഴിയും. ഏതാണ്ട് 21 കോടി രൂപയാണ് വിമാനത്തിന്റെ വില.

സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍, ഡയറക്ടര്‍ സി.വി. ജേക്കബ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജോയ് ആലുക്കാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.