Administrator
Administrator
ശ്രീല­ങ്ക: ­ര­ക്തം­കൊ­ണ്ടെ­ഴു­തുന്ന വാര്‍­ത്തകള്‍
Administrator
Saturday 24th July 2010 9:00am

കെ എം ഷ­ഹീദ്

ഭ­ര­ണ­കൂ­ട­മെന്ന­ത് ഏ­കാ­ധി­പ­ത്യ­ത്തി­ന്റെ അ­ട­യാ­ള­മാ­കു­മ്പോള്‍ അ­തി­ന്റെ ചാ­യ്­പില്‍ ത­ല­ചാ­യ്­ച്ച് ഉ­റ­ങ്ങാന്‍ സ്വത­ന്ത്ര മാ­ധ്യ­മ­പ്ര­വര്‍­ത്ത­ന­ത്തി­ന് ക­ഴി­യില്ല, അ­പ്പോള്‍ പി­ന്നെ എ­ഴു­ത്തി­ന് പക­രം ര­ക്തം നല്‍­കേ­ണ്ടി വ­രും. ചി­ല­പ്പോള്‍ ജീ­വ­നും. ശ്രീ­ല­ങ്ക­യില്‍ മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­രാ­യി­രി­ക്കു­ക­യെന്ന­ത് ജീ­വന്‍ കൊ­ണ്ടു­ള്ള ക­ളി­യാ­ണ്.

Ads By Google

എ­പ്പോള്‍ വേ­ണ­മെ­ങ്കിലും കൊ­ല ചെ­യ്യ­പ്പെ­ടാം. സൈന്യം ഏ­ത് നി­മ­ിഷവും പി­ടി­ച്ചു­കൊ­ണ്ടു പോ­കാം. മാധ്യ­മ ഓ­ഫീ­സു­ക­ള്‍ റെ­യ്­ഡ് നടത്തി സീല്‍ ചെ­യ്യ­പ്പെ­ടാം. ക­ഴി­ഞ്ഞ കു­റെ വര്‍­ഷ­ങ്ങ­ളാ­യി ല­ങ്ക­യില്‍ സ്വത­ന്ത്ര മാ­ധ്യ­മ­പ്ര­വര്‍ത്ത­നം വേ­ട്ട­യാ­ട­പ്പെ­ടു­ക­യാണ്. 2009 മെ­യില്‍ എല്‍ ടി ടി ഇ­യു­ടെ മേല്‍ രാ­ജ­പ­ക്‌­സെ സര്‍­ക്കാര്‍ വിജ­യം പ്ര­ഖ്യാ­പി­ച്ച­ത് മു­തല്‍ ആ­ക്രമ­ണം രൂ­ക്ഷ­മായി.

എല്‍ ടി ടി ഇ വി­രു­ദ്ധ യു­ദ്ധ­ത്തി­ന്റെ പേ­രില്‍ നടന്ന മ­നു­ഷ്യാ­വകാ­ശ ലം­ഘ­ന­ങ്ങള്‍ നി­ര­വധി, നി­രവ­ധി തി­മി­ഴ് വം­ശ­ജര്‍ ഇ­പ്പോഴും സൈ­ന്യ­ത്തി­ന്റെ ക­സ്റ്റ­ഡി­യി­ലാണ്. നി­ര­വ­ധി പേ­രെ കാ­ണാ­താ­യി, ത­ങ്ങള്‍­ക്കി­ഷ്ട­മു­ള്ള വാര്‍­ത്ത­കള്‍ മാ­ത്ര­മേ പു­റം ലോ­കം അ­റി­യേ­ണ്ട­തു­ള്ളൂ­വെ­ന്ന് സര്‍­ക്കാര്‍ തീ­രു­മാ­നി­ച്ചി­ട്ടുണ്ട്. പ്ര­സിഡന്റ് തി­ര­ഞ്ഞെ­ടു­പ്പില്‍ പ്ര­തി­പക്ഷ­ത്തെ പി­ന്തു­ണ­ച്ച മാ­ധ്യ­മ­ങ്ങള്‍ പീ­ഡി­പ്പി­ക്ക­പ്പെ­ടുന്നു.

നിര്‍­ഭ­യ മാ­ധ്യ­മ­പ്ര­വര്‍­ത്ത­ന­ത്തി­ന് സണ്‍­ഡേ ലീ­ഡര്‍ എ­ഡി­റ്റര്‍ ല­സ­ന്ത വി­ക്ര­മ­തും­ഗെ­ക്ക് പ­ക­ര­മാ­യി നല്‍­കേണ്ട­ത് സ്വ­ന്തം ജീ­വന്‍ ത­ന്നെ­യാ­യി­രുന്നു. 2009 ജ­നുവ­രി എ­ട്ടി­നാണ് അ­ദ്ദേഹം കൊ­ല ചെയ്യ­പ്പെ­ട്ടത്. സര്‍­ക്കാ­റി­ന്റെ ഏ­കാ­ധി­പ­ത്യ­രീ­തിക­ളെ ശ­ക്ത­മാ­യി എ­തിര്‍­ത്ത മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­നാ­യി­രു­ന്നു ലസന്ത. ഒ­രര്‍­ഥ­ത്തില്‍ രാ­ഷ്ട്രീ­യ, മ­നു­ഷ്യാ­വകാ­ശ പ്ര­വര്‍­ത്ത­കന്‍ കൂ­ടി­യാ­യി­രു­ന്നു അ­ദ്ദേ­ഹം.

‘സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ­ മേല്‍ ക­ട­ന്നാ­ക്രമ­ണം ന­ട­ത്താന്‍ സര്‍­ക്കാര്‍ ഉ­ദ്ദേ­ശി­ക്കു­മ്പോള്‍ കൊ­ല­പാത­കം മു­ഖ്യ ഉ­പ­ക­ര­ണ­മാ­കു­ന്നു’ – ഈ ത­ല­ക്കെ­ട്ടോ­ടെ അ­ദ്ദേ­ഹ­മെ­ഴുതി­യ എ­ഡി­റ്റോ­റി­യല്‍ സര്‍­ക്കാ­റില്‍ നി­ന്ന് ശ­ക്തമാ­യ എ­തിര്‍­പ്പി­ന് കാ­ര­ണ­മാ­യി. കൊല്ല­പ്പെ­ടു­ന്ന­തി­ന് ആ­ഴ്­ച­കള്‍­ക്ക് മു­മ്പ് അ­ദ്ദേ­ഹ­ത്തി­ന് സ്വ­ന്തം പ­ത്ര­ത്താ­ളു­ക­ളില്‍ ത­ന്നെ ചു­വ­ന്ന അ­ക്ഷ­ര­ത്തില്‍ വ­ധ ഭീ­ഷ­ണി­യെ­ത്തി­യി­രുന്നു. ‘നി­ങ്ങള്‍ വീണ്ടും എ­ഴു­തു­ക­യാ­ണെ­ങ്കില്‍ കൊല്ല­പ്പെ­ടും’ എ­ന്നാ­യി­രു­ന്നു ഭീ­ഷണി. ആ­ഴ്­ച­കള്‍ ക­ഴി­ഞ്ഞ് ആ അ­ക്ഷ­ര­ങ്ങള്‍ സം­സാ­രിച്ചു. പ­കല്‍ വെ­ളി­ച്ച­ത്തില്‍ അ­ദ്ദേ­ഹം തെ­രു­വില്‍ വെ­ടി­യേ­റ്റു വീണു.

താന്‍ കൊല്ല­പ്പെ­ടു­മെ­ന്ന് ല­സന്ത­ക്ക് ഉ­റ­പ്പു­ണ്ടാ­യി­രു­ന്നു. അ­തി­നാല്‍ അ­ദ്ദേ­ഹം ത­ന്റെ അ­വ­സാന­ത്തെ എ­ഡി­റ്റോ­റി­യല്‍ എ­ഴു­തി കം­പ്യൂ­ട്ട­റില്‍ സേ­വ് ചെ­യ്­തു വെ­ച്ചി­രു­ന്നു. ആ ഫ­യ­ലി­ന് അ­ദ്ദേ­ഹം പേ­ര് നല്‍­കിയ­ത് ഇ­ങ്ങനെ, ‘ഫൈ­നല്‍ എ­ഡ്’.

2006ന് ശേഷം 14 ഓ­ളം മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­രാ­ണ് ല­ങ്ക­യില്‍ കൊല്ല­പ്പെ­ട്ടത്. പി ദേ­വ­കു­മാരന്‍, സമ്പ­ത്ത് ഡി സില്‍­വ, തര്‍­ക്കി ശി­വ­റാം… ആ പേ­രു­കള്‍ ഇ­നിയും നീ­ളും. നി­രവ­ധി മാ­ധ്യ­മ­പ്ര­വര്‍­ത്തകരെ കാ­ണാ­താ­യി. സര്‍­ക്കാര്‍ നേ­രി­ട്ട് കൊ­ല ന­ട­ത്തു­ന്ന­തി­ന് പക­രം അ­ജ്ഞാ­ത­രാ­ണ് കൃത്യം നിര്‍­വ്വ­ഹി­ക്കു­ന്നത്. ഇ­ത് ഭ­ര­ണ­കൂ­ട­ത്തി­ന്റെ വാ­ട­ക ഗു­ണ്ട­ക­ളാ­ണെ­ന്നാ­ണ് ആ­രോ­പ­ണം.

ഭ­ര­ണ­കൂ­ട­ത്തി­ന്റെ മാധ്യ­മ വേ­ട്ട­യു­ടെ മ­റ്റൊ­രു ഇ­ര­യാണ് പ്ര­ഗീ­ത് എ­ക്‌­നലി­ഗോ­ഡ. ല­ങ്കാ ന്യൂ­സ് പൊ­ളി­റ്റി­ക്കല്‍ റി­പ്പോര്‍­ട്ടറും കാര്‍­ട്ടൂ­ണി­സ്റ്റു­മാ­യ അ­ദ്ദേഹ­ത്തെ ജ­നു­വ­രി 24 മു­തല്‍ കാ­ണാ­താ­യി­രി­ക്ക­യാണ്. അ­ദ്ദേഹ­ത്തെ സൈന്യം ത­ട്ടി­ക്കൊ­ണ്ടു പോ­യ­താ­ണെ­ന്നാ­ണ് സൂചന. പ്ര­സിഡന്റ് തി­ര­ഞ്ഞെ­ടു­പ്പില്‍ പ്ര­തി­പ­ക്ഷ സ്ഥാ­നാര്‍­ഥി ഫൊന്‍­സെ­കെ­യെ പി­ന്തു­ണ­ച്ച­തോ­ടെയാ­ണ് പ്ര­ഗീ­ത് ഭ­ര­ണ­കൂ­ട­ത്തി­ന്റെ ശ­ത്രു­വാ­യ­ത്.

ജ­നു­വ­രി 24ന് രാ­വിലെ 7.30ഓ­ടെ­യാ­ണ് ഭര്‍­ത്താ­വ് വീ­ട്ടില്‍ നി­ന്നി­റ­ങ്ങി­യ­തെന്ന് ഭാ­ര്യ സ­ന്ധ്യ എ­ക്‌­നലി­ഗോ­ഡ പ­റ­യുന്നു. പി­ന്നീ­ട് തി­രി­ച്ചു വ­ന്നില്ല. അ­ടു­ത്ത ദി­വ­സം 11.30 ഓ­ടെ ഭാ­ര്യ പോ­ലീ­സി­ല് പ­രാ­തി ന­ല്‍­കി­യെ­ങ്കിലും ന­ട­പടി­യൊ­ന്നു­മു­ണ്ടാ­യില്ല. പി­ന്നീട് ശ്രീ­ല­ങ്കന്‍ മ­നു­ഷ്യാ­വ­കാ­ശ ക­മ്മീഷ­ന് പ­രാ­തി നല്‍­കി­യ­തി­നെ തു­ടര്‍­ന്ന് പോ­ലീ­സി­ന് കേ­സ് ര­ജി­സ്­റ്റര്‍ ചെ­യ്യേ­ണ്ടി വന്നു. ഫെ­ബ്രു­വ­രി 12ന് മ­നു­ഷ്യാ­വകാശ ക­മ്മീ­ഷന്‍ അ­ന്വേ­ഷ­ണ­ത്തി­ന് ഉ­ത്ത­ര­വിട്ടു. പ്ര­ഗീത് സര്‍­ക്കാര്‍ ക­സ്റ്റ­ഡി­യി­ലാ­ണെ­ങ്കില്‍ വിവ­രം ല­ഭ്യ­മാ­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് ഭാ­ര്യ നല്‍കി­യ കേ­സ് ഇ­പ്പോഴും വി­ചാ­ര­ണ ന­ട­ക്കു­ക­യാണ്.

മാധ്യ­മ ഓ­ഫീ­സു­കള്‍ തു­ടര്‍­ച്ച­യാ­യി റെ­യ്­ഡ് ചെ­യ്യ­പ്പെ­ടു­ന്ന അ­വ­സ്ഥ­യി­ലാ­ണ് ശ്രീല­ങ്ക. പീഡ­നം പേ­ടി­ച്ച് പ­ല­രും വാര്‍­ത്ത­ക­ളില്‍ സ്വ­യം നി­യ­ന്ത്ര­ണം കൊ­ണ്ടു­വ­രുന്നു. ഇ­തി­ന് വ­ഴ­ങ്ങാ­ത്ത­വ­രാ­ണ് കൊല്ല­പ്പെ­ടു­ന്നതും കാ­ണാ­താ­വു­ന്ന­തും. ക­ഴി­ഞ്ഞ ക്രി­മി­നല്‍ ഇന്‍­വെ­സ്റ്റി­ഗേ­ഷന്‍ ഡി­പ്പാര്‍­ട്ട്‌­മെന്റി­ലെ അം­ഗ­ങ്ങള്‍ ങ്കാ ഇറി­ഡ ഓ­ഫീ­സി­ലെ ജീ­വ­ന­ക്കാ­രെ ചോദ്യം ചെ­യ്യു­ക­യു­ണ്ടായി. ജീ­വ­ന­ക്കാ­രു­ടെ വ്യ­ക്തി­പ­ര­മാ­യ വി­വ­ര­ങ്ങള്‍ ഉള്‍­പ്പെ­ടെ ശേ­ഖ­രി­ച്ചാ­ണ് പോ­ലീ­സ് പോ­യത്.

ത­മി­ഴ് വം­ശ­ജര്‍­ക്കെ­തി­രെ സൈന്യം വി­ജ­യം പ്ര­ഖ്യാ­പിച്ച­ചു മുതല്‍ മുതല്‍ ഓണ്‍­ലൈന്‍ മാധ്യ­മ­ങ്ങള്‍­ക്കെ­തി­രെ കര്‍­ശ­നമാ­യ നി­യ­ന്ത്ര­ണം കൊ­ണ്ടു­വ­ന്നി­രി­ക്ക­യാ­ണ് സര്‍­ക്കാര്‍. ലങ്ക ഇ ന്യൂസ്, ഇന്‍ഫൊ ല­ങ്കാ, ശ്രീല­ങ്കാ ഗാര്‍­ഡി­യന്‍ എന്നി­വ ബ്ലോ­ക്ക് ചെ­യ്യ­പ്പെ­ട്ടു.

പ്ര­സി­ഡന്റ് തി­ര­ഞ്ഞെ­ടു­പ്പില്‍ രാ­ജ­പ­ക്‌­സെ വി­ഭാഗ­ത്തെ ശ­ക്ത­മാ­യി എ­തിര്‍­ത്തി­രു­ന്ന മാ­ധ്യ­മ­മാ­ണ് ല­ങ്ക ന്യൂസ്. ഫ­ലം അ­റി­ഞ്ഞ ഉ­ടന്‍ തന്നെ ഈ മീ­ഡി­യ­ക്കെ­തി­രെ ഭ­ര­ണ പ­ക്ഷം രം­ഗ­ത്തെത്തി. ഇ­തേ സ­മ­യ­ത്താ­ണ് മാ­ധ്യ­മ­പ്ര­വര്‍­ത്ത­കനാ­യ പ്ര­ഗീ­ത് എ­ക്‌­ന­ലി­ഗോ­ഡ­യെ കാ­ണാ­താ­യത്. ഓ­ഫീ­സില്‍ നി­ന്നിറ­ങ്ങ­യ അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ച് പി­ന്നീ­ട് വിവ­ര­മൊ­ന്നു­മില്ല.

2010 ജ­നു­വ­രി 30ന് ഇറി­ഡ ല­ങ്ക പത്രം ഓ­ഫീ­സ് സി ഐ ഡി സീല്‍ ചെ­യ്യു­ക­യു­ണ്ടായി. അട­ച്ചു പൂ­ട്ടു­ന്ന­തി­ന് മു­മ്പാ­യി പോ­ലീ­സ് മു­ഴു­വന്‍ ജീ­വ­ന­ക്കാ­രെയും ചോ­ദ്യം ചെ­യ്­തു. ല­ങ്ക ഇറി­ഡ എ­ഡി­റ്റര്‍ ച­ന്ദ­ന സി­രി­മാല്‍­വ­റ്റെ­യെയും റി­പ്പോര്‍­ട്ടര്‍ പ്ര­യി­ന്ദ­യെയും ക­ഴി­ഞ്ഞ ദിവസം സി ഐ ഡി ഓ­ഫീ­സി­ലേ­ക്ക് വി­ളി­ച്ചു­വ­രു­ത്തി­യി­രി­ക്ക­യാ­ണ്. ഓ­ഫീ­സി­ലെ മു­ഴു­വന്‍ ജീ­വ­ന­ക്കാ­രു­ടെയും വ്യ­ക്തി­പ­രമാ­യ വി­വ­ര­ങ്ങള്‍ സി ഐ ഡി ശേ­ഖ­രി­ക്കു­ക­യു­ണ്ടാ­യി.

ആം­ന­സ്റ്റി ഇന്റര്‍­നാ­ഷ­ണല്‍ റി­പ്പോര്‍­ട്ട് പ്ര­കാരം 2006 മു­തല്‍ 16 മാ­ധ്യ­മ­പ്ര­വര്‍­ത്ത­കര്‍ ല­ങ്ക­യില്‍ കൊ­ല ചെ­യ്യ­പ്പെ­ടു­ക­യു­ണ്ടായി. നി­രവ­ധി പേ­രെ കാ­ണാ­താ­വു­കയോ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ക്കു­കയോ ചെ­യ്തു. മാ­ധ്യ­മ­പ്ര­വര്‍­ത്ത­കര്‍­ക്ക് നേ­രെ ന­ട­ക്കു­ന്ന ആ­ക്ര­മ­ണ­ങ്ങ­ളു­ടെ പേ­രില്‍ ആരും നി­യ­മ­ന­ട­പ­ടി­ക്ക് വി­ധേ­യ­രാ­വു­ന്നി­ല്ലെ­ന്ന­താ­ണ് സ­ത്യം.

എല്‍ ടി ടി ഇ യു­ടെ മേല്‍ സര്‍­ക്കാര്‍ വിജ­യം നേ­ടി­യ­തി­ന് ശേ­ഷം മാ­ധ്യ­മ­പ്ര­വര്‍­ക­ത്ത­കര്‍­ക്ക് യു­ദ്ധം ന­ട­ന്ന മേഖല­യി­ലേ­ക്ക് പ്ര­വേശ­നം നി­രോ­ധി­ച്ചി­രി­ക്ക­യാണ്. യു­ദ്ധം മൂ­ല­മുണ്ടാ­യ കെ­ടു­തി­കളും മ­നു­ഷ്യാ­വകാ­ശ ലം­ഘ­ന­ങ്ങളും പു­റം ലോ­ക­മ­റി­യ­രു­തെ­ന്ന ല­ക്ഷ്യ­മാ­ണി­തി­ന് പി­ന്നില്‍. എന്‍ ജി ഒ പ്ര­വര്‍­ത്തകര്‍, അ­ഭി­ഭാ­ഷകര്‍, പ്ര­തി­പ­ക്ഷ പ്ര­വര്‍­ത്ത­കര്‍ ഇ­വ­രു­ടെ­യെല്ലാം സ്ഥി­തിയും പ­രി­താ­പ­ക­ര­മാണ്. എല്ലാ­വ­രു­ടെയും വാ­യ മൂ­ടി­ക്കെ­ട്ടി­യി­രി­ക്കുന്നു. ഇ­റാ­ഖി­ലെ യു­ദ്ധ­ക്കെ­ടു­തി­കള്‍ റി­പ്പോര്‍­ട്ട് ചെ­യ്യ­പ്പെ­ട്ട­തി­ന്റെ പത്തി­ലൊ­ന്ന് മാ­ത്ര­മാ­ണ് ല­ങ്കന്‍ യു­ദ്ധം റി­പ്പോര്‍­ട്ട് ചെ­യ്യ­പ്പെ­ട്ട­തെ­ന്നാ­ണ് ആം­ന­സ്റ്റി ത­ന്നെ റി­പ്പോര്‍­ട്ട് ചെ­യ്യു­ന്നത്. ക­ഴി­ഞ്ഞ വര്‍­ഷം ടൈ­ഗര്‍ വു­ഡി­ന്റെ ലൈംഗി­ക വി­വാ­ദ­ത്തി­നാ­ണ് ല­ങ്കന്‍ യു­ദ്ധ­ത്തെ­ക്കാള്‍ ആ­ഗോ­ള മാ­ധ്യ­മം ക­വ­റേ­ജ് നല്‍­കി­യ­തെ­ന്ന­തും ഞെ­ട്ടി­പ്പി­ക്കേ­ണ്ട­താണ്.

Advertisement