എഡിറ്റര്‍
എഡിറ്റര്‍
മദ്യ മാഫിയയെ തുറന്നുകാട്ടിയ മാധ്യമപ്രവര്‍ത്തകന്‍ ഓഫീസില്‍ വെടിയേറ്റു മരിച്ച നിലയില്‍
എഡിറ്റര്‍
Thursday 1st June 2017 1:40pm

 

ഭോപ്പാല്‍: മധ്യപ്രദേശിലെ പിപ്ലിയാമണ്ടിയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ച നിലയില്‍. കംലേഷ് ജെയ്ന്‍ എന്ന മാധ്യമപ്രവര്‍ത്തകനെയാണ് ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മദ്യക്കടത്തുകാരാണ് കൊലപാതകത്തിനു പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇന്‍ഡോര്‍ കേന്ദ്രീകരിച്ചുള്ള ഹിന്ദി മാധ്യമത്തില്‍ ജോലി ചെയ്യുന്ന കംലേഷ് മദ്യക്കടത്തുകാര്‍ക്കെതിരെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഇതില്‍ രോഷംപൂണ്ട മദ്യ മാഫിയയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രണ്ടുപേര്‍ മോട്ടോര്‍ ബൈക്കിലെത്തി ഓഫീസിനുള്ളില്‍ കയറി കംലേഷിനുനേരെ വെടിയുതിര്‍ത്തശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.

നാലുദിവസം മുമ്പ് റെയില്‍വേ ക്രോസിങ്ങിനു സമീപത്തുവെച്ച് നിയമവിരുദ്ധ മദ്യവില്പനയിലേര്‍പ്പെട്ട ചിലരും കംലേഷുമായി വാക്കേറ്റുമുണ്ടായതായി അദ്ദേഹത്തിന്റെ സഹോദരന്‍ മനീഷ് ജെയ്ന്‍ പറയുന്നു. ഇവര്‍ ഇയാളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സഹോദരന്‍ പറയുന്നു.

‘എന്റെ സഹോദരന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല.’ മനീഷ് ആരോപിക്കുന്നു.

Advertisement