മുംബൈ:മുംബൈയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു. മിഡ് ഡേ ദിനപ്പത്രത്തിന്റെ ലേഖകന്‍ ജെ.ഡേയാണ് കൊല്ലപ്പെട്ടത്.

മിഡ് ഡേ പത്രത്തിന്റെ ക്രൈം റിപ്പോര്‍ട്ടറായിരുന്നു അദ്ദേഹം.

മുംബൈ അധോലോകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്ന ജെ.ഡേ അജ്ഞാതര്‍ നടത്തിയ വെടിവെയ്പിലാണ് കൊല്ലപ്പെട്ടത്.

നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസിലും ഹിന്ദുസ്ഥാന്‍ ടൈംസിലും ജോലി ചെയ്തിരുന്ന ജ്യോതി ഡേ എന്ന ജെ.ഡേ മുംബൈയിലെ അറിയപ്പെടുന്ന ക്രൈം ജേര്‍ണലിസ്റ്റാണ്.

അധോലോകവാര്‍ത്തകള്‍ എഴുതി മുംബൈയിലെ ടാബ്ലോയിഡ് വായനക്കാരുടെ ഇടയില്‍ ഏറെ പ്രശസ്തനായിരുന്നു അദ്ദേഹം.