Categories

‘താമര തങ്ങള്‍ ചെയ്ത തെറ്റ്’ എന്ന് ഗുജറാത്തിലെ വ്യാപാരികള്‍: ഇതിന്റെ ചിത്രം പോസ്റ്റു ചെയ്ത അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്

ഗുജറാത്ത്:താമര തങ്ങള്‍ ചെയ്ത തെറ്റെന്ന് പ്രിന്റ് ചെയ്ത ബില്ലിന്റെ ചിത്രം ഷെയര്‍ ചെയ്തത് ഫേസ്ബുക്ക് നിലപാടുകള്‍ക്ക് വിരുദ്ധമെന്ന് ആരോപിച്ച് ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റിന്റെ ആക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു.

മുഹമ്മദ് അനസ് എന്ന ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റിന്റെ അക്കൗണ്ടാണ് ഫേസ്ബുക്ക് മുപ്പത് ദിവസത്തേക്ക് ബ്ലോക്ക് ചെയ്തത്. ഗുജറാത്തിലെ ഒരു കടയില്‍ നിന്ന് ഷോപിംങ് കഴിഞ്ഞപ്പോള്‍ ലഭിച്ച ബില്ലില്‍ താമര തങ്ങള്‍ ചെയ്യത തെറ്റെന്ന് പ്രിന്റ് ചെയ്തിരുന്നു ബില്ലിന്റെ ചിത്രം ഫേസ്ബുക്ക് വഴി പങ്ക് വെക്കുകയും ചെയ്തു.

ഇത് കണ്ട് കൗതുകം തോന്നിയ അനസ് അത് തന്റെ വാളില്‍ ബി.ജെ.പിയെ തെരഞ്ഞെടുത്ത് തെറ്റായിപോയെന്ന് വ്യാപാരികള്‍ വരെ സമ്മതിക്കുന്നു എന്ന തലക്കെട്ടോടെ ഷെയര്‍ ചെയ്യുകയും ചെയ്തു.

എന്നാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഇത് ഫേസ്ബുക്കിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അറിയിച്ചുകൊണ്ട് മുഹമ്മദ് അനസിന്റെ അക്കൗണ്ട് ഫേസ്ബുക്ക് മുപ്പത് ദിവസത്തേക്ക് ബ്ലോക്ക് ചെയ്യുകയായിരുന്നു.


Also Read രജ്ദീപിനും രവീഷ് കുമാറിനും സുരക്ഷ ഉറപ്പാക്കണം; രാജ്‌നാഥ് സിങ്ങിന് അശോക് ചവാന്റെ കത്ത്


ഇത് നാലാം തവണയാണ് അനസിന്റെ അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുന്നത്. താന്‍ സ്വന്തമായി ഒന്നും പറഞ്ഞില്ലെന്നും ഒരു ഫോട്ടോ പങ്കുവയ്ക്കുകയും അതിലെ പരാമര്‍ശം ഉദ്ധരിക്കയും ചെയ്തു. അതില്‍ യാതൊരു തരത്തിലും ഫേസ്ബുക്ക് ചട്ടങ്ങളെ എതിര്‍ക്കുന്നതല്ലെന്നാണ് അനസ് പറയുന്നത്.

ഞാന്‍ ഒരിക്കലും മോശമായിട്ടുള്ള ഒരു ഭാഷയും ഉപയോഗിച്ചിട്ടില്ല, എന്നാല്‍ ഗവണ്‍മെന്റിനെ വിമര്‍ശിച്ചുകൊണ്ടുള്ള സമാന പോസ്റ്റുകള്‍ നീക്കംചെയ്യുന്നു. ഇത് ഫേസ്ബുക്ക് ഫാസിസമാണ്, ‘അദ്ദേഹം പറഞ്ഞു. അനസിന്റെ അക്കൗണ്ട് ബ്ലോക്കിയതിനെ തുടര്‍ന്ന് ഫേസ്ബുക്കിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

Tagged with: |