പാട്‌ന: പാട്‌നയില്‍ മാധ്യമപ്രവര്‍ത്തകന്‍ പങ്കജ് മിശ്രയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമം. രാഷ്ട്രീയ സഹാറാ ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനാണിദ്ദേഹം.

ബൈക്കിലെത്തിയ അക്രമികള്‍ പങ്കജിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ അര്‍വാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ പങ്കജ് മിശ്രയെ പാട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Also Read: തിരുവോണത്തിന് ബീഫ് കഴിച്ചു; സുരഭിയ്ക്കു നേരെ സൈബര്‍ ആക്രമണം


പ്രാഥമിക അന്വേഷണത്തില്‍ മോഷണശ്രമത്തിനിടെയാണ് പങ്കജ് ആക്രമിക്കപ്പെട്ടതെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. സംഭവസമയത്ത് പങ്കജ് മിശ്രയുടെ പക്കല്‍ ഒരു ലക്ഷം രൂപയുണ്ടായിരുന്നു.

മുന്‍വൈരാഗ്യത്തെത്തുടര്‍ന്നാണോ ആക്രമണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗ്രാമവാസികള്‍ക്കു അപേക്ഷകളും മറ്റും പൂരിപ്പിച്ചു കൊടുക്കുന്ന ഹെല്‍പ്പ് സെന്ററും പങ്കജ് നടത്തുന്നുണ്ട്.