എഡിറ്റര്‍
എഡിറ്റര്‍
നിങ്ങളുടെ ദിലീപേട്ടന്‍ അകത്ത് കിടക്കുന്നത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനല്ല: നടി അനിതയ്ക്ക് ലല്ലു ശശിധരന്റെ മറുപടി
എഡിറ്റര്‍
Monday 17th July 2017 4:20pm

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനെ തെറിവിളിച്ചുകൊണ്ടുള്ള സീരിയല്‍ നടി അനിതയുടെ വീഡിയോയ്‌ക്കെതിരെ പരിഹാസവുമായി മാധ്യമപ്രവര്‍ത്തകന്‍ ലല്ലു ശശിധരന്‍.

ഇന്ത്യയില്‍ തന്നെ ഇങ്ങനൊരു സംഭവം അപൂര്‍വമാണെന്നും ഒരു സൂപ്പര്‍ സ്റ്റാര്‍ അറസ്റ്റിലാകുന്നതും ജയിലില്‍ കിടക്കുന്നതും ഞങ്ങള്‍ക്ക് വാര്‍ത്തയാണെന്നും ലല്ലു പറയുന്നു.

ചേച്ചിക്ക് കാണാന്‍ താല്‍പര്യമില്ലെങ്കില്‍ റിമോട്ട് കൈയിലില്ലേ? അഭിനയിച്ച സീരിയല് വല്ലതും ഉണ്ടെങ്കില്‍ അത് കാണാലോ, അല്ലെങ്കില്‍ കാര്‍ട്ടൂണ്‍ ചാനല്‍ കാണാമെന്നും ലല്ലു പരിസഹിക്കുന്നു.

നിങ്ങളുടെ ദിലീപേട്ടന്‍ അകത്ത് കിടക്കുന്നത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനോ ദണ്ഡിയില്‍ പോയി ഉപ്പ് കുറുക്കിയതിനോ അല്ല. പുള്ളിയുടെ പേരിലുള്ള കുറ്റങ്ങള്‍ എന്താണെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. ജാമ്യം കൊടുക്കണോ, ശിക്ഷിക്കണോ എന്നൊക്കെ ഇനി കോടതി തീരുമാനിക്കും.


Dont Miss സരസ്വതിയുടെ നഗ്നചിത്രം; ദീപാ നിശാന്തിനെതിരെ സംഘപരിവാറിന്റെ ഹെയിറ്റ് കാമ്പയിന്‍; ചരിത്രവും നിയമവും പറഞ്ഞ് ദീപാനിശാന്തിന്റെ മറുപടി


ഏതായാലും വീഡിയോ കലക്കി… ദിലീപേട്ടന്‍ പാവാടാ പറയുന്നേന്റെ കൂടെ, അക്രമിക്കപ്പെട്ട ആ സഹപ്രവര്‍ത്തകയെ കുറിച്ച് രണ്ട് വാക്ക് മൊഴിയാമായിരുന്നെന്നും ലല്ലു ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

തനിക്ക് നാണമുണ്ടോയെന്നും താന്‍ ഒരു ആണാണോയെന്നുമായിരുന്നു വിനുവിനോടുള്ള അനിതയുടെ ചോദ്യം. ചെയ്യുന്ന ജോലി ആത്മാര്‍ത്ഥമായി ചെയ്യണമെന്നും എന്ത് വൃത്തികേട് പറഞ്ഞും ചാനലിന്റെ റേറ്റിങ് കൂട്ടാമെന്ന് കരുതേണ്ടെന്നുമായിരുന്നു അനിതയുടെ വാക്കുകള്‍.

തെറ്റ് ചെയ്താല്‍ ആരായാലും അനുഭവിക്കണം. അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി തെളിയിക്കട്ടെ. അതിന് ശേഷം ആവേശം കാണിച്ചാല്‍ മതി. റേപ് ചെയ്യപ്പെട്ട നടി പോലും ദിലീപേട്ടന്റെ പേര് പറയുന്നില്ല. ആ കുട്ടിക്ക് ഇല്ലാത്ത ദണ്ഡമാണോ നിനക്ക്.

തന്റെ ആവേശം കേട്ടാല്‍ തോന്നും തന്റെ പെണ്ണുംപിള്ളയേയോ സഹോദരിയേയോ മക്കളേയോ ദിലീപേട്ടന്‍ റേപ് ചെയ്തിട്ടുണ്ടെന്നാണല്ലോയെന്നും അനിത ചോദിച്ചിരുന്നു.

അതേസമയം വിനുവിന്റെ ആവേശവും പരവേശവും കണ്ടാല്‍, സ്വന്തം പെണ്ണുമ്പിള്ളയോ അമ്മയോ ആണ് റെയ്പ്പ് ചെയ്യപ്പെട്ടതെന്ന് തോന്നുമെന്ന അനിതയുടെ പരാമര്‍ശത്തെ പരിഹസിച്ച് രശ്മി ആര്‍ നായരും രംഗത്തെത്തി. തനിക്ക് വ്യക്തിപരമായി വിനുവിനോട് തെല്ലും യോജിപ്പില്ലെന്നും പക്ഷെ ഒരു മാധ്യമപ്രവര്‍ത്തകന് ഇതിലും വലിയ അംഗീകാരം ലഭിക്കാനില്ലെന്നുമായിരുന്നു രശ്മിയുടെ മറുപടി.

Advertisement