എഡിറ്റര്‍
എഡിറ്റര്‍
പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ മാധ്യമപ്രവര്‍ത്തകന് എം.എല്‍.എയുടെ സഹോദരന്റേയും ഗുണ്ടകളുടേയും ക്രൂര മര്‍ദ്ദനം (വീഡിയോ)
എഡിറ്റര്‍
Monday 6th February 2017 9:57pm

ap
അമരാവതി: ആന്ധ്രാപ്രദേശില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം. ചിരാല എം.എല്‍.എയുടെ സഹോദരനും അനുയായികളും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകനായ നാഗാര്‍ജുന റെഡ്ഡിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ചിരാല എം.എല്‍.എയായ അമാന്‍ചി ക്രിഷ്ണ മോഹന്റെ സഹോദരനായ എ. ശ്രീനിവാസ റാവുവും കൂട്ടരുമാണ് മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചത്. ഞായറാഴ്ച്ചയായിരുന്നു സംഭവം നടന്നത്.


Also Read:1959 അല്ല 2017, അക്കാദമിയുടെ മുന്നില്‍ സമരം ചെയ്യുന്നവര്‍ നാണംകെട്ട് കൊടിയും ചുരുട്ടി പോകേണ്ടിവരും ; പിണറായി സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍ 


എം.എല്‍.എയുടെ അഴിമതികളെക്കുറിച്ച് ഒരു മാസികയില്‍ ലേഖനം എഴുതിയതിനാണ് നാഗാര്‍ജുനനെ മര്‍ദ്ദിച്ചത്. പട്ടാപ്പകല്‍ പൊതുജനങ്ങളുടെ കണ്ണിന് മുന്നില്‍ വച്ച് കറുത്ത ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ ഇവരെ തടയാന്‍ ആരും കൂട്ടാക്കുന്നില്ലെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്.

വിഷയത്തില്‍ പൊലീസ് ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍, സംഭവമുണ്ടായതിന് മണിക്കൂറിന് അകം തന്നെ മര്‍ദ്ദനമേറ്റ നാഗാര്‍ജുന റെഡ്ഡിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisement