എഡിറ്റര്‍
എഡിറ്റര്‍
ജോഷിയുടെ അടുത്ത ചിത്രത്തില്‍ ദിലീപ് നായകന്‍
എഡിറ്റര്‍
Saturday 25th January 2014 2:27pm

dileep

ജോഷിയുടെ പുതിയ ചിത്രത്തില്‍ ദിലീപ് പ്രധാനവേഷത്തിലെത്തുന്നു.

ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. വൈശാന്‍ എടവങ്ങാടിന്റേതാണ് തിരക്കഥ.

സിബി കെ തോമസ്- ഉദയകൃഷ്ണ ടീമാണ് ചിത്രം നിര്‍മിക്കുന്നത്.

മാര്‍ച്ച് 10 ന് തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. കുടുംബകഥയാണ് സിനിമയുടെ ഇതിവൃത്തം എന്നാണ് അറിയുന്നത്.

ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ട്വന്റി-20,റണ്‍വേ, ജൂലൈ 4 ലയണ്‍ തുടങ്ങിയ ചിത്രങ്ങളാണ് ദിലീപ് ജോഷി കൂട്ടുകെട്ടില്‍ പിറന്നത്.

ഈ ചിത്രങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചവയുമായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടേയും ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുന്നത്.

Advertisement