മലയാള സിനിമയില്‍ ‘ട്വന്റി ട്വന്റി’, ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ് പോലുള്ള മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളെടുത്ത് ശ്രദ്ധനേടിയ സംവിധായകന്‍ ജോഷി ചുവടുമാറ്റുന്നു. തന്റെ അടുത്ത ചിത്രം യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഫുട്‌ബോള്‍ പ്രമേയമാക്കിയുള്ള ഒരു എന്റര്‍ടൈനറാണ്  അടുത്ത ചിത്രം. സെവന്‍സ് എന്നാണ് ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് കുമാര്‍ നിവിന്‍ പോളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ അഞ്ചിന് കോഴിക്കോട് ആരംഭിക്കും. സന്തോഷ് പവിത്രമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ജോഷി ചിത്രം ‘ക്രിസ്റ്റിയന്‍ ബ്രദേഴ്‌സിന് ‘ വന്‍ വരവേല്‍പ്പാണ് ലഭിച്ചിട്ടുള്ളത്. ‘ട്വന്റി ട്വന്റി’ പോലെ മറ്റൊരു ബോക്‌സ് ഓഫീസ് ഹിറ്റാവും ഇതെന്നാണ് പ്രതീക്ഷ. പുതിയ ചിത്രം ‘സെവന്‍സ്’ ജൂലൈയില്‍ റിലീസ് ചെയ്യും .