എഡിറ്റര്‍
എഡിറ്റര്‍
പ്രത്യേക പരാമര്‍ശത്തിന് അര്‍ഹന്‍ വിനായകനായിരുന്നു ; ദംഗലിന്റെ സ്റ്റണ്ട് മാസ്റ്റര്‍ക്കായിരുന്നു പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത് ; ജോഷി ജോസഫ്
എഡിറ്റര്‍
Saturday 8th April 2017 9:49am

തിരുവനന്തപുരം: ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം അര്‍ഹിക്കുന്ന കൈകളില്‍ എത്തിയില്ലെന്ന ആരോപണവുമായി മുന്‍ ദേശീയ ചലചിത്ര പുരസ്‌കാര ജേതാവും ഡോക്യൂമെന്ററി സംവിധായകനുമായ ജോഷി ജോസഫ്.

വിനായകനില്‍ നിന്ന് പ്രത്യേക പരാമര്‍ശം മോഹന്‍ലാലിലേക്ക് പോകുമ്പോഴും ജനപ്രിയസിനിമയുടെ സാക്ഷാത്കാരങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ദംഗല്‍ എന്ന സിനിമയിലെ ആമിര്‍ഖാനെ കണ്ടില്ലെന്ന് നടിച്ച് അക്ഷയ്കുമാറിന് അവാര്‍ഡ് കൊടുക്കുമ്പോഴും പരോക്ഷമായ ഒരു ബ്രാന്‍ഡിങ്ങിന്റെ മുങ്ങിക്കപ്പല്‍ പൊങ്ങിവരുന്നുണ്ടെന്നും ജോഷി ജോസഫ് കുറ്റപ്പെടുത്തുന്നു.

പുലിമുരുകന്‍ മലയാള സിനിമയെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിക്കുമ്പോള്‍ ആമിര്‍ഖാന്റെ ദംഗല്‍ ജനപ്രിയ സിനിമയില്‍ പ്രചോദാക്തമകമായ സ്ത്രീപക്ഷ സിനിമയായി കുതിപ്പിക്കുകയാണ് ചെയ്തത്. ഇത് കൃത്യമായി മനസ്സിലാകുന്ന പ്രിയദര്‍ശന്‍, അക്ഷയ് കുമാറിന് അവാര്‍ഡ് കൊടുക്കണമായിരുന്നുവെങ്കില്‍ അത് ദംഗല്‍ മത്സരത്തിനുള്ളപ്പോള്‍ തന്നെ വേണമായിരുന്നുവോ എന്നും ജോഷി ജോസഫ് ചോദിക്കുന്നു.

ദേശീയ അവാര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി സ്റ്റണ്ട് മാസ്റ്റര്‍ക്ക് പുരസ്‌കാരം കൊടുത്ത് പ്രിയദര്‍ശന്‍ പ്രേക്ഷകരെ കിടുകിടാകിടുക്കിയെന്നാണ് ജോഷി ജോസഫ് പറയുന്നത്.


Dont Miss വിനായകന് ദേശീയ അവാര്‍ഡ് നഷ്ടമായത് വോട്ടെടുപ്പില്‍; അവാര്‍ഡ് കൈവിട്ടത് രണ്ടു വോട്ടിന് 


ദംഗല്‍ സിനിമയുടെ ഇതിവൃത്തം തന്നെ ഗുസ്തിയാണ്. പെണ്‍മക്കള്‍ക്ക് നിഷിദ്ധമായ പണി. ഗുസ്തിക്കാരനായ അച്ഛന്‍ തന്റെ രണ്ട് പെണ്‍മക്കളേയും ലോകോത്തര ഗുസ്തിക്കാരാക്കുന്നതിന്റെ പിന്നാമ്പുറത്ത് രാഷ്ട്രീയവും സാമൂഹികവുമായ കീഴ് വഴക്കങ്ങള്‍ അയാളെ പ്രതിരോധിക്കുന്നു. പെണ്‍കുട്ടികള്‍ ഗുസ്തി പിടിക്കുന്ന രംഗങ്ങള്‍ ഒന്നാം തരം കൊറിയോഗ്രഫിയാണ്.

അതിലും ഒരു സ്റ്റണ്ട് മാസ്റ്ററുടെ മിടുക്ക് ഗംഭീരമായി നിറഞ്ഞുനില്‍ക്കുന്നുണ്ട്. അയാള്‍ക്ക് പുതിയ പുരസ്‌കാരം കൊടുത്തിരുന്നെങ്കില്‍ അതിന്റെ അര്‍ത്ഥവും മാനവും മറ്റൊരു വിശാല ലോകത്തേക്ക് ഈ അവാര്‍ഡിനെ വിക്ഷേപിക്കുമായിരുന്നുവെന്നും ജോഷി ജോസഫ് മാതൃഭൂമിയിലെ ലേഖനത്തില്‍ എഴുതിയിരിക്കുന്നു.

Advertisement