ന്യൂദല്‍ഹി: ജോസഫ് എം പുതുശേരിയുടെ തിരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവച്ചു. തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. 2001ല്‍ കല്ലൂപ്പാറയില്‍ നിന്നുള്ള ജോസഫിന്റെ തിരഞ്ഞെടുപ്പാണ് ഹൈക്കോടതി റദ്ദാക്കിയത്.

തനിക്കെതിരേ അപകീര്‍ത്തികരമായ ലഘുലേഖകള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി ടി എസ് ജോണ്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.