തിരുവല്ല: തിരുവല്ലയില്‍ വിമതനായി മത്സരിക്കില്ലെന്ന് ജോസഫ് .എം. പുതുശേരി എം.എല്‍. എകല്ലൂപ്പാറ നിയോജക മണ്ഡലത്തിലെ എം.എല്‍.എയായിരുന്ന പുതുശ്ശേരിക്ക് മാണി വിഭാഗം സീറ്റ് നിഷേധിക്കുകയായിരുന്നു. പുതുശ്ശേരി മത്സരിച്ച് ജയിച്ച കല്ലൂപ്പാറ മണ്ഡലം ഇല്ലാതാവുകയും ചെയ്തു.

സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്തെത്തിയ പുതുശേരി തിരുവല്ലയില്‍ മത്സരിക്കുമെന്ന സൂചനയും നല്‍കിയിരുന്നു. മത്സരിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നെന്നും എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് മത്സരരംഗത്തുനിന്നും പിന്‍മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാണി വിഭാഗത്തിലെയും യു.ഡി.എഫിലെയും നേതാക്കള്‍ ഇടപെട്ടാണ് ജോസഫ്.എം. പുതുശേരിയെ തീരുമാനത്തില്‍ പിന്തിരിപ്പിച്ചതെന്നാണ് വിവരം.