എഡിറ്റര്‍
എഡിറ്റര്‍
ചീഫ് വിപ്പ് വേണ്ടെന്ന് ജോസഫ് വിഭാഗം: ജോര്‍ജ്ജിനെ മാറ്റില്ലെന്ന് മാണി
എഡിറ്റര്‍
Monday 11th November 2013 8:00pm

p.c-george.

കൊച്ചി: ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി.സി ജോര്‍ജ്ജിനെ മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ യോഗത്തില്‍ ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടു.

എന്നാല്‍ ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാണി അറിയിച്ചു. ഇതോടെ പാര്‍ട്ടിയില്‍ ശക്തമായ പ്രതിഷേധം ഉടലെടുത്തിരിക്കുകയാണ്. തങ്ങളുടെ വിയോജിപ്പോടെ മാത്രമേ തീരുമാനം നടപ്പാകൂ എന്ന് ജോസഫ് വ്യക്തമാക്കി.

പി.സി ജോര്‍ജ്ജ് തങ്ങള്‍ക്കൊപ്പമുള്ള നേതാക്കളെ അപമാനിച്ചുവെന്നും ഇനിയും തുടരാനാവില്ലെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി.

നേതാക്കളെല്ലാം ഒറ്റക്കെട്ടായാണ് പി.സി ജോര്‍ജ്ജിനെതിരായി ആരോപണമുന്നയിച്ചത്. കൊച്ചിയില്‍ നടന്ന
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഉന്നതാധികാര യോഗത്തിലാണ് പി.സി ജോര്‍ജ്ജിനെതിരായി ജോസഫ് ഗ്രൂപ്പ് ആഞ്ഞടിച്ചത്.

തനിക്കെതിരെ ജോസഫ് വിഭാഗത്തില്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാരോപിച്ച് പി.സി ജോര്‍ജ്ജ് നേരത്തേ  കെ.എം മാണിക്ക് കത്തയച്ചിരുന്നു.

ജോര്‍ജിന്റെ പ്രസ്താവനകള്‍ നിയന്ത്രിക്കണമെന്ന് കെ.എം മാണി താക്കീത് നല്‍കിയിരുന്നു.

ജോര്‍ജിന്റെ പ്രസ്താവനകള്‍ക്ക് പ്രസക്തിയില്ലെന്ന് പറഞ്ഞ മാണി വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ജോര്‍ജിനെ നിര്‍ദേശിച്ചിരുന്നു.

ജോര്‍ജ് പങ്കെടുക്കുന്ന സ്റ്റിയറിങ് കമ്മിറ്റിയില്‍ പങ്കെടുക്കില്ലെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയതിനെ തുടര്‍ന്ന് മുമ്പ്  പാര്‍ട്ടി യോഗം മാറ്റി വെച്ചിരുന്നു.

പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങളിന്‍മേല്‍ തീരുമാനമെടുത്തിട്ട് മതി സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം എന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ നിലപാട്.

Advertisement