എഡിറ്റര്‍
എഡിറ്റര്‍
തെറ്റയിലിനെതിരേ പരാതി നല്‍കിയ യുവതിയുടെ വീട്ടില്‍ പരിശോധന
എഡിറ്റര്‍
Monday 24th June 2013 1:25pm

jose-thettayil

ആലുവ: മുന്‍ മന്ത്രിയും എം.എല്‍.എയുമായ ജോസ് തെറ്റയിലിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഫ്‌ളാറ്റില്‍ പോലീസ് റെയ്ഡ് നടത്തി. ആലുവയിലെ ഫ്‌ളാറ്റിലായിരുന്നു റെയ്ഡ്.

തെറ്റയില്‍ ഫ്‌ളാറ്റില്‍ വരാറുണ്ടെന്നും അദ്ദേഹം പേര് രജിസ്റ്ററില്‍ രേഖപ്പെടുത്താറില്ലെന്നുമായിരുന്നു ജീവനക്കാരുടെ മൊഴി. ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാന്‍ പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Ads By Google

ഫ്‌ളാറ്റിലെ സന്ദര്‍ശകരുടെ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ പോലീസ് പരിശോധിച്ചു. സെക്യൂരിറ്റി അടക്കമുള്ള ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

രാവിലെ ഒന്‍പതോടെ ആലുവ സിഐ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.

അതേസമയം തെറ്റയിലിന്റെ രാജി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ജനതാദള്‍ എസ് ചൊവ്വാഴ്ച വൈകുന്നേരം യോഗം ചേരും. തെറ്റയില്‍ രാജിവച്ച് അന്വേഷണം നേരിടണമെന്ന് എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

എന്നാല്‍ രാജി സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് ജനതാദള്‍ എസാണ് തീരുമാനിക്കേണ്ടതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി.

ജോസ് തെറ്റയില്‍ ഇതുവരേക്കും തിരുവനന്തപുരത്തെത്തിയിട്ടില്ല. അദ്ദേഹം കൊച്ചിയില്‍ രഹസ്യ കേന്ദ്രത്തിലാണെന്നാണ് സൂചന.

Advertisement