എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രീയമായും ധാര്‍മികമായും പിന്തുണ; തെറ്റയില്‍ രാജിവെക്കേണ്ട: ജനതാദള്‍ (എസ്)
എഡിറ്റര്‍
Tuesday 25th June 2013 11:26am

jose-thettayil

തിരുവനന്തപുരം: ലൈംഗികാപവാദ ആരോപണത്തില്‍ ജോസ് തെറ്റയില്‍ എം.എല്‍.എ രാജിവെക്കേണ്ടതില്ലെന്ന് ജനതാദള്‍ (എസ്). ജനതാദള്‍(എസ്) ന്റെ  നേതൃയോഗത്തിലാണ് തീരുമാനം.

ഏകകണ്‌ഠേനയാണ് ജനതാദള്‍ (എസ്) തെറ്റയിലിനെ പിന്തുണച്ചിരിക്കുന്നത്. തെറ്റിയിലിനെ രാഷ്ട്രീയമായും ധാര്‍മികമായും പിന്തുണക്കുന്നതായി ജനതാദള്‍ (എസ്) നേതാവ് മാത്യു.ടി. തോമസ് പറഞ്ഞു.

Ads By Google

മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെന്നും ഇത്തരം ആരോപണങ്ങളില്‍ എം.എല്‍.എമാര്‍ രാജിവെക്കുന്ന കീഴ്വഴക്കമില്ലെന്നും മാത്യു.ടി.തോമസ് പറഞ്ഞു.

ജനതാദള്‍ എം.എല്‍.എമാരായ ജമീല പ്രകാശവും സി.കെ. നാണുവും ജോസ് തെറ്റയില്‍ രാജിവെക്കേണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.

അതേസമയം, ലൈംഗികാരോപണ കേസില്‍ തെറ്റിയിലിനെ അറസ്റ്റ് ചെയ്യാന്‍ ആലുവ പോലീസ് സ്പീക്കറുടെ അനുമതി തേടിയിരിക്കുകയാണ്. ഐ.പി.സി. 376ാം വകുപ്പ് പ്രകാരമാണ് തെറ്റയിലിനെതിരെ കേസെടുത്തിരിക്കുന്നത്.

എന്നാല്‍ തെറ്റയിലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗം തിരുവന്തപുരത്ത് നടക്കുകയാണ്.

മഞ്ഞപ്ര സ്വദേശിനിയാണ് തെറ്റിയിലിനും മകനുമെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മകനുമായി വിവാഹം ചെയ്യിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് തന്നെ ലൈംഗികമായി ഇരുവരും പീഡിപ്പിച്ചെന്നാണ് സ്ത്രീയുടെ പരാതി.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സ്ത്രീ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു.

Advertisement