Categories

സമരം ശക്തമായി നേരിടും; ബസുകള്‍ പിടിച്ചെടുക്കും: മന്ത്രി

jose-thattayil-1തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരത്തെ കര്‍ശനമായി നേരിടുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ . ഓടാതിരിക്കുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും. സമരത്തിലുള്ള ബസുകളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ എസ് പി മാരോട് ആവശ്യപ്പെടും. ഇത്തരം ബസുകള്‍ പിടിച്ചെടുക്കുന്നത് സംബന്ധിച്ച് ഗതാഗത നിയമവകുപ്പുകള്‍ തീരുമാനമെടുക്കും. അവശ്യ സേവന നിയമംഎസ്മ പ്രയോഗിക്കുന്ന കാര്യം മറ്റന്നാള്‍ തീരുമാനിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു.

ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അടക്കമുളള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം ചേര്‍ന്നു. ബസുകള്‍ നിരത്തിലിറക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ക്ക് സര്‍ക്കാര്‍ ബുധനാഴ്ച നോട്ടീസ് നല്‍കും. അതിനുശേഷം ഓടാതിരിക്കുന്ന സ്വകാര്യ ബസുകളുടെ പെര്‍മിററ് റദ്ദാക്കാനാണ് തീരുമാനം.

അതേസമയം സര്‍ക്കാര്‍ എന്തു നടപടിയെടുത്താലും സമരവുമായി മുന്നോട്ട് പോകുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി. മന്ത്രിയുമായുളള ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ചതാണെന്നും സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.

അതിനിടെ ബസ് സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെടുന്ന ഹരജി ബുധനാഴ്ച കോടതി പരിഗണിക്കും. ഒരു വനിതാ സംഘടനയാണ് ഹൈക്കോടതിയില്‍ ഹരജി നല്കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.