കൊച്ചി: ഗതാഗത വകുപ്പില്‍ മാത്രമല്ല, റവന്യു, പൊലീസ് ഉള്‍പ്പടെ എല്ലാ വകുപ്പുകളിലും അഴിമതി നടക്കുന്നുണ്ടെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍. ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിമര്‍ശനത്തിന് രാഷ്ട്രീയ ലക്ഷ്യമാണോയുള്ളതെന്ന് വരും ദിനങ്ങളിലേ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി യോഗത്തിലെ വി എസിന്റെ വിമര്‍ശനം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ സാഹചര്യത്തിലും ഉദ്യോഗസ്ഥ തലത്തിലും മാറ്റം വന്നിട്ടുണ്ട്. അത്തരം പരാമര്‍ശം നടത്തിയതല്ലാതെ തന്നെ മുഖ്യമന്ത്രി വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. ഗതാഗതവകുപ്പില്‍ എത്ര ഉന്നതര്‍ അഴിമതി നടത്തിയാലും നടപടിയെടുക്കും. അഴിമതിയില്ലാതാക്കാന്‍ താന്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊച്ചിക്ക് 15 ലോ ഫ്‌ളോര്‍ ബസുകള്‍ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. ആറ് എസിയും ഒമ്പത് എസിയല്ലാത്ത ബസുകളുമാണ് അനുവദിക്കുന്നത്.