തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ വ്യക്തമാക്കി. ഗതാഗത മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ജോസ് തെറ്റയില്‍ പറഞ്ഞു.

ഇന്ധനവില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ഓള്‍ കേരളാ പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടിരുന്നു. ബസ്സുടമകള്‍ കടുത്ത നഷ്ടത്തിലാണെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാസൗജന്യം അനുവദിക്കാനാവില്ലെന്നും ബസ്സുടമകളുടെ സംഘടന വ്യക്തമാക്കിയിരുന്നു.