എഡിറ്റര്‍
എഡിറ്റര്‍
നാമനിര്‍ദ്ദേശ പത്രികയില്‍ പിഴവില്ല; ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു
എഡിറ്റര്‍
Tuesday 25th March 2014 11:07pm

jose-k.-mani

കോട്ടയം:  കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ നാമനിര്‍ദ്ദേശപ്പത്രിക സ്വീകരിച്ചു. വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ് പത്രിക സ്വീകരിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് കെ എം മാണിയാണ് പാര്‍ട്ടി ചെയര്‍മാന്‍.

അതേസമയം  പത്രിക സ്വീകരിച്ച വരണാധികാരിയുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് എല്‍ഡിഎഫ് അറിയിച്ചു.

ഇതോടെ ജോസ് കെ. മാണിയുടെ നാമനിര്‍ദേശ പത്രിക സംബന്ധിച്ച് നിലനിന്ന ആശങ്കകള്‍ക്ക് വിരമമായി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പ്രകാരം കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാന്‍ കെ.എം. മാണി തന്നെയാണെന്ന് തിരഞ്ഞെടുപ്പ്് കമ്മീഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജോസ് കെ. മാണിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിയ്ക്കാന്‍ തീരുമാനമായത്.

ജോസ് കെ. മാണി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച ഫോം എയില്‍ പാര്‍ട്ടി ചെയര്‍മാനായി കെ.എം. മാണി ഒപ്പിട്ടതിലെ അപാകത ചൂണ്ടിക്കാട്ടി എല്‍.ഡി.എഫും ബി.ജെ.പിയും നല്‍കിയ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വരണാധികാരി പത്രിക സ്വീകരിക്കുന്നത് നീട്ടിവച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ സി.എഫ്. തോമസാണെന്നും അതുകൊണ്ട് കെ.എം. മാണിക്ക് ജോസ് കെ. മാണിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ ജോയ് എബ്രഹാമിനെ ചുമതലപ്പെടുത്താന്‍ അധികാരമില്ലെന്നും കാണിച്ചായിരുന്നു പരാതി.

എന്നാല്‍ 2008ല്‍ പാര്‍ട്ടി കെ.എം. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തിരുന്നെന്നും ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിച്ചിരുന്നെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Advertisement