എഡിറ്റര്‍
എഡിറ്റര്‍
നാമനിര്‍ദേശ പത്രികയില്‍ പിഴവ്: ജോസ് കെ. മാണിയുടെ പത്രിക വരണാധികാരി സ്വീകരിച്ചില്ല
എഡിറ്റര്‍
Monday 24th March 2014 3:53pm

jose-k-mani

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ നാമനിര്‍ദേശ പത്രിക സ്വകരിക്കുന്നത് വരണാധികാരി നീട്ടി.

നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച ഫോം എയില്‍ ജോസ് കെ.മാണിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ചുമതലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ്, ബി.ജെ.പി, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് പത്രിക സ്വകരിക്കുന്നത് മാറ്റിവച്ചത്,

ജോസ് കെ. മാണിക്കെതിരെയുള്ള പരാതി ഗൗരവമേറയതാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അജിത്കുമാര്‍ അറിയിച്ചു. ജോസ് കെ. മാണിയും പരാതിക്കാരും നാളെ രാവിലെ പതിനൊന്ന് മണിക്ക് മുന്‍പായി വിശദാംശങ്ങള്‍ നല്‍കണം. ബുധനാഴ്ച പരാതിയിന്മേലുള്ള തെളിവെടുപ്പ് നടക്കും.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അനുസരിച്ച് സി.എഫ്. തോമസാണ് പാര്‍ട്ടി ചെയര്‍മാന്‍ . 2005ലാണ് സി.എഫ്. തോമസിനെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തത്.

എന്നാല്‍, 2008-ല്‍ കെ.എം. മാണിയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തെങ്കിലും ഇതിന്റെ രേഖകള്‍ ഇലക്ഷന്‍ കമ്മീഷന്റെ പക്കലില്ല. ആയതിനാല്‍ സ്ഥാനാര്‍ഥിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ സി.എഫ്. തോമസിനെ ചുമതലപ്പെടുത്താന്‍ കെ.എം. മാണിക്ക് അധികാരമില്ലെന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്.

Advertisement