അബുജ: നൈജീരിയയില്‍ ക്രിസ്ത്യന്‍-മുസ് ലിം വിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തില്‍ 200 ലേറെ പേര്‍ കൊല്ലപ്പെട്ടു. ക്രിസ്ത്യന്‍ മുസ്‌ലിം വിഭാഹങ്ങള്‍ താമസിക്കുന്ന ഉത്തര ദക്ഷിണ ഭാഗത്തിന് മധ്യത്തിലുള്ള ജോസ് പട്ടണത്തിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരു പ്രാദേശിക ഫുഡ്‌ബോള്‍ കളിക്കിടെയുണ്ടായ വാക്ക് തര്‍ക്കമാണ് കലാപമായി രൂപാന്തരപ്പെട്ടത്.

കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കലാപം നിയന്ത്രിക്കാന്‍ നൈജീരിയന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജോസ് നഗരത്തില്‍ കര്‍ഫ്യൂ ഫ്രഖ്യാപിച്ചിരിക്കയാണ്.
ഇരു വിഭാഗങ്ങളും തമ്മില്‍ വെടിവെപ്പും തീവെപ്പുമുണ്ടായിട്ടുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും അഗ്നിക്കിരയായി. നഗരത്തിലെ കെട്ടിടങ്ങളില്‍ നിന്ന് പുക ഉയര്‍ന്നുകൊണ്ടിരിക്കയാണെന്നാണ് റിപ്പോര്‍ട്ട്. 2008ല്‍ ഇവിടെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നിപവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.