മുംബൈ: അശ്രദ്ധമായി ഡ്രൈവ് ചെയ്ത ബോളിവുഡ് ആക്ടര്‍ ജോണ്‍ എബ്രഹാമിന് 15 ദിവസത്തെ തടവ്. ബാന്ദ്ര അഡീഷണല്‍ ചീഫ് മെട്രോപൊലീറ്റന്‍ മജിസ്‌ട്രേറ്റ് എസ്. വി കുല്‍ക്കര്‍ണി യാണ് വ്യാഴാഴ്ച ജോണിന് തടവ്ശിക്ഷ വിധിച്ചത്.
ജോണിന്റെ ബൈക്ക് റൈഡിങ് പ്രേമത്തിന് കോടതി 15,00രൂപ വിധിക്കുകയും ചെയ്തു. ജോണിന്റെ മോട്ടോര്‍ സൈക്കിള്‍ കാര്‍ഗണ്ട റോഡില്‍ വച്ച് സൈക്കിള്‍ യാത്രക്കാരെ ഇടിച്ചത കേസിന് ഇടയായത് . ഇത് രണ്ട് പേര്‍ക്ക പരിക്കുണ്ടായിരുന്നു. ഏപ്രില്‍ 2006നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പിഴയില്‍ 1,000രൂപ യാത്രക്കാരില്‍ ഒരാള്‍ക്ക നല്‍കാനും കോടതി വിധിയില്‍ പറയുന്നു.