മലയാള സിനിമയില്‍ യുവതാരങ്ങളുടെ ഒരു നീണ്ട നിരയാണ് ഇപ്പോള്‍. യുവതാരങ്ങള്‍ക്ക് ഒരു നാള്‍ പഞ്ഞമുണ്ടായിരുന്ന മലയാള സിനിമ ഇപ്പോള്‍ യുവതാരങ്ങളെ കൊണ്ട് നിറഞ്ഞു എന്ന് വേണമെങ്കില്‍ പറയാം.

Ads By Google

Subscribe Us:

ആ നിരയിലേക്ക് പുതിയൊരു താരം കൂടി ഉദിച്ചുയരുകയാണ്. ഏറെക്കാലം മലയാള സിനിമയിലെ നായികാ പദവി അലങ്കരിച്ചിരുന്ന ജോമോളുടെ സഹോദരന്‍ ജോമാനാണ് മലയാളസിനിമയിലേക്ക്  ചുവട് വെയ്ക്കുന്നത്.

ലണ്ടനിലെ കാര്‍ഡിഫ് ഗ്ലാമോര്‍ഗന്‍ സര്‍വകലാശാലയില്‍ നിന്ന് ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചൈന്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ജോമോന്‍ കോഴിക്കോട് ബിസിനസ് സ്ഥാപനം നടത്താനിരിക്കുകയാണ്.

ജോമോള്‍ അഭിനയിച്ച ദീപസ്തംഭം മഹാശ്ചര്യം, ചിത്രശലഭം എന്നീ സിനിമകളുടെ സംവിധായകനായ കെ.ബി. മധുവിന്റെ ചിത്രത്തിലൂടെ തന്നെയാണ് ജോമോനും തുടക്കം കുറിക്കുന്നത്.

കെ.ബി. മധുവിന്റെ സഹോദരന്‍ കെ.ബി. രാജു തിരക്കഥയൊരുക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരിഭിച്ചുകഴിഞ്ഞു.’ബ്ലാക്ക്‌ബെറി’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയില്‍ മൈഥിലിയാണ് ജോമോന്റെ നായിക. ഒരു മൊബൈല്‍ ഫോണും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.