ഇസ്‌ലാമാബാദ്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പാകിസ്താന്‍ ജനതയ്ക്ക് ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ എയ്ഞ്ചലീന ജോളി ദുരിതാശ്വാസമായി 100,000 ഡോളര്‍ ഏകദേശം 8.5 ദശലക്ഷം പാകിസ്താനി രൂപ) സംഭാവന ചെയ്തു. പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നല്‍കിയ തുകയേക്കള്‍ കുടുതലാണ് ജോളിടുടേത്. അഞ്ചു ദശലക്ഷം രൂപയാണ് സര്‍ദാരി യുടെ സംഭാവന.

ചില നേതാക്കള്‍ തങ്ങള്‍ നല്‍കിയ തുകയെക്കുറിച്ച് പറയാന്‍ വിസമ്മതിച്ചു. അവരുടെ സംഭാവനകള്‍ പാര്‍ട്ടി ഫണ്ടിലേക്കാണ് പോയതെന്നും പലരും ആരോപിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് ജോളി 100,000 ഡോളര്‍ നല്‍കിയതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കാശ് നല്‍കുന്നതില്‍ അര്‍ഥമില്ലെന്നും അതുകൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്കാവശ്യമായ സാധനങ്ങള്‍ ട്രക്കുകളില്‍ തന്റെ മകന്‍ എത്തിക്കുന്നുണ്ടെന്നും പ്രധാന മന്ത്രി യുസുഫ് റാസ ഗിലാനി വ്യക്തമാക്കി.