കൊച്ചി: കേരളത്തില്‍ പ്രകൃതി വാതക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം ഒരുക്കാന്‍ സംയുക്ത സംരഭം. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും (കെ.എസ്.ഐ.ഡി.സി) നോയിഡയിലെ ഗെയില്‍ ഗ്യാസ് ലിമിറ്റഡും ഇതിനായി കൈകോര്‍ക്കുകയാണ്. കേരള ഗെയില്‍ ഗ്യാസ് ലിമിറ്റഡ് (കെ.ജി.ജി.എല്‍) എന്നാണ് പുതിയ കമ്പനിയുടെ പേര്.

വാതക അധിഷ്ഠിത ഊര്‍ജ പ്ലാന്റുകള്‍, സി.എന്‍.ജി സ്‌റ്റേഷനുകള്‍, നഗരങ്ങളിലെ വാതക വിതരണം തുടങ്ങിയ മേഖലകളിലാണ് പുതിയ കമ്പനി പ്രവര്‍ത്തിക്കുക. കമ്പനിയുടെ ആദ്യത്തെ ബോര്‍ഡ് യോഗം ശനിയാഴ്ച കൊച്ചിയില്‍ ചേര്‍ന്നു.

Subscribe Us:

കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തികമായി മെച്ചപ്പെടുത്താനും പരിസ്ഥിതി സൗഹാര്‍ദ്ദപരമാക്കാനും സി.എന്‍.ജി സ്‌റ്റേഷനുകള്‍ ആരംഭിക്കുവാനും പുതിയ കമ്പനിക്ക് പദ്ധതിയുണ്ട്. കെ.എസ്.ആര്‍.ടി.സിക്ക് 6,000 ബസുകളാണുളളത്.

Malayalam News
Kerala News in English