എഡിറ്റര്‍
എഡിറ്റര്‍
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കുറ്റം ഏറ്റുപറഞ്ഞു
എഡിറ്റര്‍
Wednesday 6th November 2013 1:15am

johnson

വാഷിങ്ടണ്‍: സൗന്ദര്യ വര്‍ധക വസ്തുക്കള്‍ , മരുന്നുകള്‍ എന്നിവയുടെയെല്ലാം അവസാന പേരായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തങ്ങളുടെ വഞ്ചനയില്‍ കുറ്റബോധം പ്രകടിപ്പിച്ചു.

സൈക്യാട്രിക് മരുന്നുകളെ അംഗീകാരമില്ലാതെ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ഇതിനായി ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കുകയും ചെയ്തു എന്ന ആരോപണത്തിന്‍മേലായിരുന്നു ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഖേദ പ്രകടനം.

യു.എസ് സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കേസില്‍ 2.2 ബില്യന്‍ ഡോളര്‍ പിഴയായി അടക്കാമെന്നും ജോണ്‍സണ്‍ കമ്പനി വ്യക്തമാക്കി.

ആന്റി സൈക്കോട്ടിക് മരുന്നുകളായ റിസ്‌പെര്‍ഡല്‍, ഇന്‍വേഗ എന്നിവയുടെയും ഹൃദ്രോഗ മരുന്നായ നാട്രേകറിന്റെയും വര്‍ധനവിനായി നിയമപരമല്ലാത്ത മാര്‍ഗം ഉപയോഗിച്ചെന്നതിന്റെ പേരില്‍ യു.എസിലെ നീതിവിഭാഗം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെ നേരത്തേ പ്രഹരിച്ചിരുന്നു.

1990 ല്‍ ആരംഭിച്ച കേസ് 2000 ത്തിന്റെ ആദ്യ ഘട്ടം വരെയും നിലനിന്നിരുന്നു.

ജോണ്‍സണ്‍ കമ്പനി പ്രായമായവരുടെ ഡിംനേഷ്യക്കും മറ്റും നല്‍കിയിരുന്ന മരുന്നുകള്‍ അവരില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നവയായിരുന്നെന്ന് അമേരിക്കന്‍ നീതി വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

Advertisement