എഡിറ്റര്‍
എഡിറ്റര്‍
ജോണി ഡെപ്പ് പ്രണയത്തിലാണ്
എഡിറ്റര്‍
Thursday 30th January 2014 1:37pm

Johnny-Depp-Amber-Heard

ഒടുവില്‍ ഹോളിവുഡ് താരം ജോണി ഡെപ്പ് തന്റെ പ്രണയം വെളിപ്പെടുത്തി. അമേരിക്കന്‍ നടിയും മോഡലുമായ അംബര്‍ ഹെര്‍ഡാണ് ഡെപ്പിന്റെ  ജീവിതപങ്കാളിയാകുന്നത്. 100,000 ഡോളര്‍ വിലയുള്ള മോതിരമാണത്രേ ഡെപ് അംബറിന്റെ വിരലിലണിഞ്ഞിരിക്കുന്നത്.

2012 ലാണ് ജോണി ഡെപ്പും അംബറും അടുക്കുന്നത്. അന്നുമുതല്‍ തങ്ങളുടെ ബന്ധം പരസ്യപ്പെടുത്താന്‍ ഇരുവരും തയ്യാറായിരുന്നില്ല. ഈയടുത്ത കാലത്താണ് ഇരുവരും വിവാഹതിരാകാന്‍ തീരുമാനിച്ച കാര്യം പരസ്യമാക്കുന്നത്.

ഡെപ്പിനെയും അംബറിനേയും നിരവധിയിടങ്ങളില്‍ ഒന്നിച്ച് കണ്ട പാപ്പരാസികള്‍ കഥകള്‍ മെനഞ്ഞപ്പോള്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ എന്നായിരുന്നു ഇരുവരുടേയും നിലപാട്.

വിവാഹം എന്നുണ്ടാകുമെന്ന കാര്യം താരങ്ങള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഏറ്റെടുത്ത പ്രൊജക്ടുകളുമായി ഇരുവരും തിരക്കിലാണെന്നും വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നുമാണ് താരങ്ങളുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Advertisement